തിരുവനന്തപുരം: ശബരിമല നട അടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ പി.എസ്. ശ്രീധരപ്പിള്ളക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. ശ്രീധരപ്പിള്ള സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി.
ശബരിമലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടു നടത്തിയ വിവാദപ്രസംഗത്തില്‍ ബി.ജെ.പി നേതാവായ പി. എസ്. ശ്രീധരന്‍ പിള്ളക്കെതിരായ കേസിലാണിപ്പോൾ വിധി വന്നിരിക്കുന്നത്.
ഒക്ടോബര്‍ 11 മുതൽ 17 വരെ ശബരിമലയിൽ നടന്ന പ്രതിഷേധപരിപാടികള്‍ ബി.ജെ.പിയാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രസംഗം. ശബരിമല തങ്ങളെ സംബന്ധിച്ച് സുവര്‍ണാവസരമാണെന്നും തങ്ങൾ മുന്നോട്ടു വെച്ച അജണ്ടയിൽ ഓരോരുത്തരായി വീണെന്നുമായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രസംഗം.
അതോടൊപ്പം യുവതികള്‍ പ്രവേശിച്ചാൽ നടയടയ്ക്കുമെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞത് തന്നോട് ആലോചിച്ച ശേഷമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. പിന്നാലെ ഐ.പി.സി 505 (1) ബി പ്രകാരം കേസ് എടുക്കുകയായിരുന്നു.
കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകൻ ഷൈബിൻ നന്മണ്ടയുടെ പരാതി പ്രകാരമായിരുന്നു ശ്രീധരൻ പിളളയ്ക്കെതിരെ കേസെടുത്തത്. കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ടൗൺ സ്റ്റേഷനിലേയ്ക്ക് മാറ്റി. പൊതുപ്രവര്‍ത്തകരായ സാജൻ എസ്. ബി. നായര്‍, ഡി.വൈ.എഫ്.ഐ നേതാവ് എൽ. ജി. ലിജീഷ് എന്നിവരും സമാനമായ പരാതി നല്‍കിയിരുന്നു.
updating…
Content Highlight: Sabarimala hate speech; The case against Sreedharan Pillai was quashed