| Tuesday, 4th December 2018, 4:49 pm

ശബരിമലയിൽ ആവശ്യമുള്ള സൗകര്യങ്ങളെല്ലാം ഉണ്ടെന്ന് ഹൈകോടതിയുടെ നിരീക്ഷണ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ശബരിമലയിൽ തീർത്ഥാടകർക്ക് വേണ്ടി സർക്കാർ ഒരുക്കിയ സൗകര്യങ്ങളെല്ലാം തൃപ്തികരമാണെന്ന് കേരള ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി. ശബരിമലയിൽ ഭക്തർക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ഇപ്പോൾ ഉണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് സിരിജഗൻ, ഡി.ജി.പി. എന്നിവരാണ് ഹൈകോടതിയുടെ നിരീക്ഷണ സമിതിയിലുള്ളത്.

Also Read രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി

“ശബരിമലയിലെ തീർത്ഥാടകർക്ക് ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങളെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ നിലവിലുണ്ട്. മാധ്യമങ്ങൾ നടത്തുന്ന തെറ്റായ പ്രചരണങ്ങളാണ് ഈ തെറ്റിദ്ധാരണ പരത്തുന്നത്. മാധ്യങ്ങളോട് ഇത്തരം കുപ്രചരണങ്ങൾ അവസാനിപ്പിക്കാനും, സത്യം മാത്രം റിപ്പോർട്ട് ചെയ്യാനും ഞാൻ അഭ്യർത്ഥിക്കുന്നു” ഡി.ജി.പി. ഹേമചന്ദ്രൻ അഭിപ്രായപ്പെട്ടു.

ശബരിമലയിലെ തീർത്ഥാടനം സുഗമമാക്കാനും, ഭക്തർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്താനുമാണ് ഹൈകോടതി മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ചത്. ഈ സീസണിലെ ശബരിമല തീർത്ഥാടനത്തിന് സമ്പൂർണ്ണ മേൽനോട്ട ചുമതലയും, തൽസമയം തീരുമാനങ്ങളെടുക്കാനുള്ള അധികാരവുമാണ് ഹൈകോടതി ഈ സമിതിക്ക് നൽകിയിരുന്നത്.

Also Read പോക്‌സോ കേസില്‍ കൂട്ടുപ്രതികള്‍ ജയിലിലിരിക്കെ മുഖ്യ പ്രതിയ്ക്ക് ജാമ്യം; നീതിതേടി ഇരയുടെ കുടുംബം

നിരീക്ഷണ സമിതി സന്നിധാനത്ത് സന്ദര്‍ശനം നടത്തുകയും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പ്രഥമ പരിഗണന നല്‍കുമെന്നും സമിതി അധ്യക്ഷന്‍ ജസ്റ്റീസ് പി.ആര്‍.രാമന്‍ പറഞ്ഞിരുന്നു. നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവയെല്ലാം സന്ദര്‍ശിച്ച് എന്തെങ്കിലും പോരായ്മ കണ്ടെത്തിയാല്‍ തത്സമയം നിര്‍ദ്ദേശം നല്‍കാനുള്ള അധികാരവും നിരീക്ഷണ സമിതിയ്ക്ക് ഹൈക്കോടതി കൊടുത്തിരുന്നു

Latest Stories

We use cookies to give you the best possible experience. Learn more