തിരുവനന്തപുരം:ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലുകളില്‍ ചാര്‍ജ് ചെയ്ത് എല്ലാ കേസുകളിലും ബി.ജെ.പി, ശബരിമല കര്‍മ്മസമിതി നേതാക്കള്‍ പ്രതികളാകും.
ഹര്‍ത്താല്‍ അക്രമണങ്ങളില്‍ കേസെടുക്കുമ്പോള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത 990 കേസുകളിലും ടി.പി സെന്‍കുമാറും കെ.പി ശശികലയും പി.എസ് ശ്രീധരന്‍പിള്ളയും കെ.എസ് രാധാകൃഷ്ണനും ഒ.രാജഗോപാല്‍ എം.എല്‍.എയുമടക്കമുള്ളവര്‍ പ്രതികളാകും.
നേരത്തെ ഹര്‍ത്താലിലുണ്ടായ നഷ്ടങ്ങള്‍ നേതാക്കളില്‍നിന്ന് ഈടാക്കാണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കോടതി ഉത്തരവിട്ടിരുന്നു.
ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ബി.ജെ.പി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.38,52042 രൂപയുടെ പൊതുസ്വത്തിനും 10,64,5726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായിട്ടുണ്ട്. ഈ തുക നേതാക്കളില്‍നിന്ന് ഈടാക്കാനാണ് കോടതി ഉത്തരവായിട്ടുള്ളത്.
ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതിനെതിരെ നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 990 കേസുകളിലും ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍.എസ്.എസ് നേതാക്കളെ പ്രതിചേര്‍ക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.
ALSO READ: ഇന്ത്യാ-പാകിസ്താന്‍ ബന്ധം അപകടകരമാം വിധം വഷളായി; ഇന്ത്യ തിരിച്ചടിക്കുമെന്ന സൂചന നല്‍കി ട്രംപ്
ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ പി ശശികല, ശബരിമല കര്‍മ സമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍ കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ.എസ് രാധാകൃഷ്ണന്‍, ഡോ. ടി.പി സെന്‍കുമാര്‍, പ്രസിഡന്റ് ഗോവിന്ദ് ഭരതന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, പി.കെ കൃഷ്ണദാസ്, ഒ.രാജഗോപാല്‍ എം.എല്‍.എ, വി.മുരളീധരന്‍ എം.പി, ആര്‍.എസ്.എസ് പ്രാന്ത് സംഘ് ചാലക് പി.ഇ.ബി മേനോന്‍ എന്നിവരെ പ്രതിചേര്‍ക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.
WATCH THIS VIDEO: