| Monday, 19th November 2018, 5:17 pm

ശബരിമല; ദേവസ്വം ബോര്‍ഡ് സാവകാശഹരജി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹരജി നല്‍കി. പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ അതുവരെ വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

സാവകാശം തേടിയുള്ള ഹര്‍ജി നല്‍കാമെന്ന കാര്യത്തില്‍ അനുകൂലമായ നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് നേരത്തേ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വിധി നടപ്പാക്കുന്നതില്‍ സാവകാശം വേണമെന്ന് മാത്രമാണ് ബോര്‍ഡ് ആവശ്യപ്പെടുക.

ALSO READ: ശബരിമല യുദ്ധക്കളമാക്കിയതില്‍ ഹരജി നല്‍കിയവര്‍ക്കും പങ്ക്; പൊലീസ് നടപടികളില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

എത്ര കാലം സാവകാശം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത്തരം ഒരു ആവശ്യവും ഇപ്പോള്‍ ബോര്‍ഡ് ഉന്നയിക്കില്ലെന്നായിരുന്നു പത്മകുമാറിന്റെ മറുപടി.

അതേസമയം ഇന്ന് ശബരിമലയിലെ സംഭവങ്ങളില്‍ സര്‍ക്കാരിനെതിരെ ഇന്ന് രാവിലെ രൂക്ഷവിമര്‍ശനനമുന്നയിച്ച ഹൈക്കോടതി നിലപാട് മയപ്പെടുത്തി. കോടതി നിര്‍ദേശപ്രകാരം സര്‍ക്കാരിന് വേണ്ടി എ.ജി നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് ഹൈക്കോടതി അറിയിച്ചു.

ALSO READ: പൊലീസ് സ്റ്റേഷന്‍ ആക്രമിക്കണം, കൊല്ലണം, കത്തിക്കണം; സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന്റെ കലാപാഹ്വാനം

ശബരിമല യുദ്ധക്കളമാക്കിയതില്‍ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഹരജി നല്‍കിയവര്‍ക്കും പങ്കുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയിലെ പൊലീസ് നടപടികളില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ കേന്ദ്രസര്‍ക്കാരിനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്.

എല്ലാവര്‍ക്കും അജണ്ടയുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി രാഷ്ട്രീയക്കാരുടേയും സമരക്കാരുടേയും കാര്യങ്ങളില്‍ ഇടപെടാനില്ലെന്നും വ്യക്തമാക്കി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more