പത്തനംതിട്ട: ശബരിമലയില്‍ നിരോധാനാജ്ഞ വീണ്ടും നീട്ടി. ഡിസംബര്‍ 22 വരെയാണ് നിരോധാനാജ്ഞ നീട്ടിയത്.
നിരോധനാജ്ഞ ഭക്തര്‍ക്ക് തടസ്സമല്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
നിരോധനാജ്ഞ കൊണ്ട് ശബരിമലയില്‍ എന്തു പ്രശ്‌നമാണ് ഉണ്ടായതെന്നും കോടതി ചോദിച്ചിരുന്നു. ശബരിമല നിരീക്ഷണ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിലപാടെടുത്തത്.
ശബരിമലയിലെ നിരോധാനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും യു.ഡി.എഫും പ്രതിഷേധത്തിലാണ്.
WATCH THIS VIDEO: