പത്തനംതിട്ട: ശബരിമലയിലെ നിരോധാനാജ്ഞ ഈ മാസം 26 വരെ നീട്ടി. ഇലവുങ്കല്‍,പമ്പ, നിലയ്ക്കല്‍ ,സന്നിധാനം എന്നിവടങ്ങളിലാണ് നിരോധാനാജ്ഞ തുടരുക.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട എസ്.പി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ALSO READ: നിയമസഭയിലേക്ക് ചാടിക്കയറാന്‍ താനില്ല; സ്പീക്കറുടെ പ്രതികരണം അസ്ഥാനത്താണെന്നും കെ.എം ഷാജി
അതേസമയം സന്നിധാനത്ത് സംഘര്‍ഷ സാധ്യത ഇല്ലാത്ത സാഹചര്യത്തില്‍ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് റാന്നി തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ നേരിട്ട് കണ്ട് വിശദീകരണവും നല്‍കിയിരുന്നു. ഭക്തരെ തടയുന്ന തരം നിരോധനാജ്ഞ സന്നിധാനത്ത് ഇല്ലെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.
WATCH THIS VIDEO: