പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേര്‍ക്ക് ചീത്തവിളി; നിരോധനാജ്ഞ രണ്ടു ദിവസത്തേക്ക് നീട്ടി
Sabarimala women entry
പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേര്‍ക്ക് ചീത്തവിളി; നിരോധനാജ്ഞ രണ്ടു ദിവസത്തേക്ക് നീട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th October 2018, 9:39 am

പമ്പ: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രായഭേദമന്യേ പ്രവേശനം അനുവദിച്ചതില്‍ പ്രതിഷേധിച്ച് നടക്കുന്ന സംഘര്‍ഷം കണക്കിലെടുത്തു പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി. സംഘം ചേരരുത് എന്ന നിര്‍ദ്ദേശമുള്ളപ്പോള്‍ തന്നെ പ്രതിഷേധക്കാര്‍ കൂട്ടം ചേര്‍ന്ന്, ശബരിമലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയെ തടഞ്ഞു.

ന്യൂയോര്‍ക്ക് ലേഖികയായ സുഹാസിനി രാജിനെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. തന്നെ അസഭ്യം പറഞ്ഞുവെന്നും കയ്യേറ്റത്തിന് ശ്രമിച്ചുവെന്നും സുഹാസിനി രാജ് പറഞ്ഞു. കാനനപാതയിലൂടെ ഏറെദൂരം താണ്ടി സന്നിധാനത്തേക്ക് നീങ്ങുകയായിരുന്നു സുഹാസിനിയും സുഹൃത്തും. അതിനിടെ നാലുപാടു നിന്നും ഇവരെ തടഞ്ഞുകൊണ്ട് പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു.

ALSO READ: തങ്ങള്‍ക്കനുകൂലമായ വാര്‍ത്തകള്‍ നല്‍കണം; ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ഒരു വിഭാഗം വിശ്വാസികള്‍

എന്നാല്‍ ഉടന്‍ തന്നെ പൊലീസെത്തി സാഹസിനിക്കും സുഹൃത്തിനും സംരക്ഷണം നല്‍കി. പ്രതിഷേധക്കാരുടെ എണ്ണം കൂടിവന്നപ്പോള്‍ മല കയറിയവര്‍ക്ക് തിരിച്ചിറങ്ങേണ്ടിവന്നു.

ഇവരുടെ അസഭ്യവര്‍ഷങ്ങളും ഭീഷണികളും കാരണമാണ് തിരിച്ച് പോകേണ്ടിവന്നത്. തിരിച്ചിറങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും നേര്‍ക്കുള്ള അസഭ്യം പറച്ചില്‍ തുടര്‍ന്നു. മുപ്പതോളം കിലോമീറ്റര്‍ ഭാഗത്തു നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴാണ് പ്രതിഷേധക്കാരുടെ അഴിഞ്ഞാട്ടം.

ഏഷ്യാനെറ്റ് ന്യൂസിന്റെയും മറ്റും ലൈവ് ടെലികാസ്‌ററ് തടസ്സപ്പെടുത്താനുള്ള ശ്രമവും പ്രതിഷേധിക്കുന്നവരുടെ ഭാഗത്തു നിന്നും ഉണ്ടായി.

WATCH THIS VIDEO: