ശബരിമലയില്‍ നിരോധാനാജ്ഞ നീട്ടി
Sabarimala women entry
ശബരിമലയില്‍ നിരോധാനാജ്ഞ നീട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 10:00 pm

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി. 8 ന് അര്‍ധരാത്രി വരെ ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

നിരോധനാജ്ഞ നീട്ടണമെന്ന് എസ്.പിയും എ.ഡി.എമ്മും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് നിരോധനാജ്ഞ നീട്ടുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചത്.

ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ യാതൊരു തടസ്സവുമുണ്ടായിരിക്കില്ലെന്ന് ഉത്തരവില്‍ പറയുന്നു.

ALSO READ: ഇ.വി.എം കൊണ്ടു പോയത് നമ്പറില്ലാത്ത സ്വകാര്യ വാഹനത്തില്‍; തെരഞ്ഞെടുപ്പ് കമീഷന് മുന്നില്‍ പരാതിയുമായി കോണ്‍ഗ്രസ്

അതേസമയം ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷകസമിതി അറിയിച്ചു. ഭക്തര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തന്നെ സന്നിധാനത്ത് ഉണ്ടെന്നും മൂന്ന് പേരും നേരിട്ട് കണ്ട് ഉറപ്പ് വരുത്തി.

ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് എസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി നിരീക്ഷക സമിതിയാണ് അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയത്. ശബരിമല തീര്‍ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സമിതി വിലയിരുത്തി.

ALSO READ:സുഷമയ്ക്ക് പിന്നാലെ ഉമാഭാരതിയും; അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഉമാഭാരതി

ശബരിമലയിലെ തീര്‍ത്ഥാടനം സുഗമമാക്കാനും, ഭക്തര്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനുമാണ് േൈഹക്കാടതി മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ചത്.

WATCH THIS VIDEO: