തിരുവനന്തപുരം: ശബരിമല വിധി നടപ്പിലാക്കുന്നതില്‍ മുഖ്യമന്ത്രി അനാവശ്യ ധൃതി കാണിച്ചെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. ബന്ധപ്പെട്ടവരുമായി ചര്‍ച്ചയില്ലാതായത് അനുരജ്ഞനത്തിന്റെ സാധ്യതയില്ലാക്കി. വേണ്ടത്ര കൂടിയാലോചനയില്ലാതെ എടുത്തുചാടിയത് തെറ്റിദ്ധാരണയുണ്ടാക്കി. ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും വിമര്‍ശനമുയര്‍ന്നു.
വിധി വന്നയുടന്‍ യുവതികളായ പൊലീസുകാരെ സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന ബെഹ്‌റയുടെ പ്രസ്താവനയും ജനങ്ങളുടെ എതിര്‍പ്പ് വിളിച്ചുവരുത്തിയെന്നും വിമര്‍ശനമുയര്‍ന്നു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന റിപ്പോര്‍ട്ടാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ യോഗത്തില്‍ സമര്‍പ്പിച്ചത്.