‘ശബരിമലയിലെ എല്ലാ ആചാരങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സര്‍ക്കാരിന് കാണിക്കയിടാന്‍ മാത്രം നിയന്ത്രണമൊന്നും ഏര്‍പ്പെടുത്താന്‍ താത്പര്യമില്ല. ആചാരലംഘനം ഉണ്ടാക്കുന്ന തീര്‍ത്ഥാടനയാത്ര ഭക്തര്‍ ഉപേക്ഷിക്കണം. പകരം സ്വന്തം വീടുകളില്‍ തന്നെ കര്‍മ്മങ്ങള്‍ ചെയ്യണം’, നേതാക്കള്‍ പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നവംബര്‍ 8ന് അയപ്പ മഹാസംഗമം നടത്തുമെന്നും അയ്യപ്പസേവാ സമാജം അറിയിച്ചു. പന്തളം കൊട്ടാരത്തിലും കേരളത്തിനകത്തും പുറത്തുമായി 18 വേദികളിലാവും അയ്യപ്പ മഹാസംഗമം നടത്തുക.
ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആചാരപ്രകാരമുള്ള സാധനങ്ങള്‍ കൂടാതെ പരമാവധി കുറച്ചു സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവൂ എന്ന് ഡി.ജി.പി പറഞ്ഞിരുന്നു.
സാനിറ്റൈസര്‍, കൈയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം. നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌ക്കുകള്‍ കരുതണം. ഭക്തര്‍ സാമൂഹിക അകലം പാലിക്കണം. കൂട്ടമായി നടക്കാനോ മല കയറാനോ പാടില്ല തുടങ്ങിയവയാണ് ഭക്തര്‍ക്കുള്ള പ്രോട്ടോകോള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക