|

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കില്ല: കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

sabarimala-01ന്യൂദല്‍ഹി: ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മയാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ശബരിമല കേന്ദ്ര സര്‍ക്കാറിന്റെ സംരക്ഷിത സ്മാരകമല്ലെന്നും ദേശീയ പ്രധാന്യമുള്ള കേന്ദ്രമല്ലെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല മാസ്റ്റര്‍പ്ലാനിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും രേഖാമൂലമുള്ള മറുപടിയില്‍ അദ്ദേഹം പറഞ്ഞു.

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്നത് കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നിരവധി തവണ കേന്ദ്ര സര്‍ക്കാറിന് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

Latest Stories