ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും രൂക്ഷമായി വിമര്‍ശിച്ച് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.
ശബരിമല വിഷയത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും നാറിയ രാഷ്ട്രീയം കളിക്കുകയാണെന്നും വിഷയത്തില്‍ മോദിയുടെ മൗനം നിരാശാജനകമാണെന്നും തൃപ്തി ദേശായി പറഞ്ഞു.
ബി.ജെ.പിയും ആര്‍.എസ്.എസും എരിതീയില്‍ എണ്ണ ഒഴിക്കുകയാണ്. ശബരിമല വിഷയം കത്തിച്ച് എങ്ങനെയെങ്കിലും ഇടതുപക്ഷത്തില്‍ നിന്നും ഭരണം പിടിച്ചെടുക്കാനാണ് അവരുടെ നീക്കം. അതിന് വേണ്ടി അവര്‍ എന്തുകളിയും കളിക്കും.
ഇതെല്ലാം അവരുടെ രാഷ്ട്രീയ അജണ്ടയാണ്. ഹിന്ദുമതത്തിന്റെ വക്താക്കളായി ബി.ജെ.പിയും ആര്‍.എസ്.എസും സ്വയം അവരോധിക്കുകയാണ്. സുപ്രീം കോടതി ഉത്തരവ് ലംഘിക്കാനുള്ള അവകാശം അവര്‍ക്ക് ആരാണ് നല്‍കിയത്? കോടതി വിധി ലംഘിച്ച ശബരിമല തന്ത്രി നിയമ നടപടി നേരിടേണ്ടി വരുമെന്നും തൃപ്തി ദേശായി പറഞ്ഞു.
ഈ വിഷയത്തില്‍ മോദിയുടെ മൗനം എന്തുകൊണ്ടാണെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. വനിതാ മാധ്യമപ്രവര്‍ത്തകരെ വരെ ശബരിമലയില്‍ കയറാന്‍ അനുവദിക്കുന്നില്ല. മോദി ഇതിനെ പിന്തുണയ്ക്കുകയാണോ അല്ലയോ എന്നാണ് അറിയേണ്ടത്.
അടുത്തമാസം ശബരിമലയില്‍ എത്തിയിരിക്കും. ആ തീരുമാനത്തില്‍ മാറ്റമില്ല. ഞാന്‍ തനിച്ചായിരിക്കില്ല അവിടെ എത്തുക. മൗനം പാലിക്കാന്‍ ഞാന്‍ ഒരുക്കമല്ല.- തൃപ്തി ദേശായി പറഞ്ഞു.
പൂനെയില്‍ ഫ്ട്‌നാവിസ് സര്‍ക്കാര്‍ തന്നെ എട്ട് മണിക്കൂര്‍ നിയമവിരുദ്ധമായി തടങ്കലില്‍ വെക്കുകയായിരുന്നെന്നും തൃപ്തി ദേശായി കുറ്റപ്പെടുത്തി. മോദിയുടെ ഷിര്‍ദി സന്ദര്‍ശനം കഴിഞ്ഞ ശേഷമാണ് അവര്‍ എന്നെ വിട്ടയച്ചത്. സ്ത്രീകളുടെ ശബ്ദത്തെ എന്തുകൊണ്ടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇത്രയേറെ ഭയപ്പെടുന്നത് എന്ന് മനസിലാകുന്നില്ല.- തൃപ്തി പറഞ്ഞു.
ശബരിമലയിലെ യുവതീപ്രവേശന വിഷയം ഉന്നയിക്കാന്‍ കൂടിയായിരുന്നു അദ്ദേഹത്തെ കാണാന്‍ തീരുമാനിച്ചത്. എന്നാല്‍ താന്‍ വീട്ടില്‍ നിന്ന് ഇറങ്ങി ആറ് മണിയോടെ പൊലീസ് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും തൃപ്തി ദേശായി പറഞ്ഞു.