| Saturday, 8th December 2018, 3:07 pm

ശബരിമല ക്ഷേത്രം ദ്രാവിഡരുടേത്; മുന്നൂറിൽപരം വർഷം പഴക്കമുള്ള രേഖ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ശബരിമലയുടെ യഥാർത്ഥ ചരിത്രത്തെ കുറിച്ച് വിവരം നൽകുന്ന 300ൽപരം വർഷം വരെ പഴക്കമുള്ള രാജമുദ്ര പതിപ്പിച്ച രേഖ കണ്ടെത്തി. മൂന്നു നൂറ്റാണ്ടുകൾക്ക് മുൻപ് ശബരിമല ക്ഷേത്രം ദ്രാവിഡ വംശത്തിൽ പെട്ടവരുടെ ആരാധനാലയമായിരുന്നെന്നും ഇന്ന് കാണുന്നത് പോലുള്ള വൈദിക ചടങ്ങുകളോ ആചാരങ്ങളോ അവിടെ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന ചെമ്പോലയിൽ എഴുതി തയാറാക്കിയ തിട്ടൂരമാണ‌് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നു നാരദ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

എറണാകുളത്ത് കലൂരിലുള്ള ഡോ. മോൺസൻ മാവുങ്കലിന്റെ സ്വകാര്യ ചരിത്രവസ്തു ശേഖരത്തിലാണ‌് പന്തളം കൊട്ടാരത്തിന്റെ രാജ്യമുദ്രയുള്ള രേഖയുള്ളത്. 1668ൽ എഴുതിയ ചെമ്പോലയിൽ ശബരിമലയെ കോലെഴുത്ത് രീതി അനുസരിച്ച് ‘ചവരിമല’ എന്നാണ‌് സംബോധന ചെയ്തിരിക്കുന്നത്. യുവതീ പ്രവേശന വിലക്കിനെ കുറിച്ചും രേഖയിൽ ഒന്നും പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ചെമ്പേ‌ാല വസ‌്തുനിഷ‌്ഠവും ആശ്രയിക്കാൻ കഴിയുന്ന രേഖയുമാണെന്ന‌് തൃപ്പൂണിത്തുറ ഹിൽപാലസിലെ പൈതൃക പഠനകേന്ദ്രം ഡയറക‌്ടർ ഡോ. എം.ആർ. രാഘവവാര്യർ പറയുന്നു. ചെമ്പോലയിൽ കൊല്ലവർഷം 843 (ക്രിസ‌്തുവർഷം 1668) ധനുമാസം ഞായറാഴ‌്ച്ച എന്നാണു തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലഘട്ടത്തിലാണ് മധുരനായ‌്ക്കൻ പാണ്ടിനാട‌് ആക്രമിച്ചതിനാൽ രാജവംശം പന്തളത്തേക്ക് താമസം മാറുന്നത്. ഈ വസ്തുതയും, ഓലയിലെ പുരാതന കോലെഴുത്ത‌് മലയാളം എന്നിവ രേഖയുടെ കാലപ്പഴക്കമാണ് വ്യക്തമാക്കുന്നത് എന്നും രാഘവവാര്യർ നാരദ ന്യൂസിനോട് പറഞ്ഞു.

Also Read ബി.ജെ.പി. സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ നിർബന്ധിച്ച് പോളിങ് ഓഫീസർ; സംഭവം രാജസ്ഥാനിൽ, ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തു

ശബരിമലയിലെ ആചാരങ്ങളെയും ചടങ്ങുകളെയും കുറിച്ച‌് ഇന്ന‌് ലഭ്യമാകുന്ന ഏറ്റവും പഴയ രേഖയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ശബരിമലയിൽ അന്ന് നിലനിന്നിരുന്ന പുള്ളുവൻ പാട്ട്, വേലൻ പാട്ട് എന്നീ ആചാരങ്ങളെ കുറിച്ചും രേഖയിൽ പരാമർശമുണ്ട്. ശബരിമല സന്നിധാനത്തെ കാണിക്കയ‌്ക്ക‌് സമീപം കുടിൽകെട്ടി പാർത്തിരുന്നത‌് തണ്ണീർമുക്കം ചീരപ്പൻ ചിറയിലെ കുഞ്ഞൻ പണിക്കരാണെന്നും ചെമ്പേ‌ാല വ്യക്തമാക്കുന്നു. ശബരിമലയിൽ മകരവിളക്ക് തുടങ്ങിയ ചടങ്ങുകൾക്ക് അക്കാലത്തെ പണമായ 3001 ‘അനന്തരാമൻ പണം’ കുഞ്ഞൻ കുഞ്ഞൻ പണിക്കർ തുടങ്ങിയവർക്ക‌് നൽകണമെന്നും ചെമ്പോല വ്യക്തമാക്കുന്നുണ്ടെന്നും നാരദ പറയുന്നു.

Also Read അഞ്ച് സംസ്ഥാനങ്ങളിലും ബി.ജെ.പിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് പോള്‍ ഓഫ് എക്‌സിറ്റ് പോളും; കണക്കുകള്‍ ഇങ്ങനെ

എന്നാൽ ശബരിമലയിലെ പ്രതിഷ്ഠയെകുറിച്ചോ മറ്റ‌് ബ്രാഹ‌്ണാചാരങ്ങളെക്കുറിച്ചോ തിട്ടൂരത്തിൽ സൂചന നൽകുന്നില്ല. ഇതിന് പുറമെ പുള്ളുവൻ പാട്ട‌്, വേലൻപാട്ട‌് എന്നിവ നടത്തുന്നവർക്ക‌് പണം അനുവദിക്കണം എന്ന് പറയുന്നുമുണ്ട്. വെടി വഴിപാട‌്, മകരവിളക്ക‌് മാളികപ്പുറത്തമ്മയുമായി ബന്ധപ്പെട്ട ചടങ്ങുകൾ തുടങ്ങിയവയെ കുറിച്ച് മാത്രമാണ് രേഖയിൽ പരാമർശിക്കുന്നത്.

പതിനെട്ടാംപടിക്ക് താഴെ എവിടെഎല്ലാം വെച്ച് കതിന പൊട്ടിക്കാം, ശബരിമലയിലെ ചടങ്ങുകൾ എങ്ങനെ നടത്താം തിരുവാഭരണം എവിടെ സൂക്ഷിക്കാം എന്നീ തീരുമാനങ്ങളൊക്കെ കൈകൊള്ളുക ചീരപ്പൻചിറയിലെ കുഞ്ഞൻ കുഞ്ഞൻ പണിക്കരാണ് എന്നും രേഖയിൽ പറയുന്നു. മേൽനോട്ട അവകാശത്തിന‌് കോവിൽ അധികാരികളുമുണ്ടെന്നും അവർ ഇരിക്കേണ്ടത് എവിടെയൊക്കെയാണെന്നും രേഖയിൽ വ്യക്തമാണ്. പക്ഷെ തന്ത്രിമാരെക്കുറിച്ചോ, ബ്രാഹ‌്മണശാന്തിമാരെക്കുറിച്ചോ യാതൊരു സൂചനയും രേഖയിലില്ല. ഉന്നിയില വീട്ടിൽ നാരായണൻ, വെങ്ങല വീട്ടിൽ നാരായണ കുഞ്ഞൻ എന്നിവരെയാണ് തിട്ടൂരത്തിലെ സാക്ഷികളായി പരാമർശിക്കുന്നത്.

Also Read “ജയിലില്‍ കിടക്കുമ്പോള്‍ ഒരു ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ” ; പ്രതികരണവുമായി സുരേന്ദ്രന്‍

ഇവരുടെ പേര് നൽകുന്ന സൂചനകൾ പ്രകാരം ഇരുവരും ഈഴവ വിഭാഗത്തിലുള്ളവരാണെന്നാണ് മനസിലാകുന്നത്. ശബരിമല ദ്രാവിഡ ക്ഷേത്രമായിരുന്നു എന്നാണു ഇതിൽ നിന്നും വ്യക്തമാകുന്നത്. തിരുവനന്തപുരത്തുള്ള ശ്രീധരമേനോനിൽനിന്നാണ‌് പ്രാചീന രേഖകൾ ശേഖരിക്കുന്ന ഡോ. മോൺസന‌് ശബരിമലയെക്കുറിച്ചുള്ള ഈ ചരിത്രരേഖ ലഭിച്ചതെന്നും നാരദ പറയുന്നു.

(ഫോട്ടോ കടപ്പാട്: ദേശാഭിമാനി)

We use cookies to give you the best possible experience. Learn more