സന്നിധാനം: ഞായറാഴ്ച രാത്രി വൈകി സന്നിധാനത്തു നാമജപപ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തവരെ റാന്നി കോടതിയില്‍ ഹാജരാക്കുന്ന കാര്യത്തില്‍ അവ്യക്തത. മണിയാര്‍ ക്യാമ്പിന് പുറത്തി വലിയ രീതിയില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ കോടതി നടപടികള്‍ മണിയാര്‍ ക്യാമ്പില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് റാന്നി മജിസ്‌ട്രേറ്റിന് പൊലീസ് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള മറുപടി ലഭിച്ചിട്ടില്ല.
ഇവരെ റിമാന്‍ഡ് ചെയ്താല്‍ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട എസ്.പി അടക്കമുള്ളവര്‍ ഇവിടെയെത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 70 പേരുടേയും വൈദ്യ പരിശോധന പൂര്‍ത്തിയാക്കി.
മാളികപ്പുറത്തു വിരിവയ്ക്കാന്‍ പൊലീസ് അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ഇവരെ മണിയാര്‍ ക്യാമ്പിലേക്ക് മാറ്റാന്‍ അനുമതി
ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും പ്രതിഷേധം തുടര്‍ന്നതോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്.
പാര്‍ട്ടിക്കാര്‍ക്ക് മാത്രം തൊഴുതാ മതിയോ? മറ്റുള്ളവര്‍ക്കും തൊഴേണ്ടേ; എസ്.പി യതീഷ് ചന്ദ്ര
70 പേരെയാണു രാത്രി ഏറെ വൈകി അറസ്റ്റ് ചെയ്തത്. ഇവരെ രണ്ടു സംഘങ്ങളായാണു പമ്പയിലെത്തിച്ചു പൊലീസ് വാഹനത്തില്‍ മണിയാര്‍ എ.ആര്‍ ക്യാംപിലേക്ക് പ്രതിഷേധക്കാരെ കൊണ്ടുപോകുകയായിരുന്നു.
പുലര്‍ച്ചെ രണ്ടരയോടെയാണ് ഇവരെ ക്യാംപിലേക്കു കൊണ്ടുവന്നത്. അപ്പോള്‍ മുതല്‍ ക്യാംപിനു പുറത്ത് നാമജപപ്രതിഷേധം നടത്തുന്നുണ്ട്. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
അറസ്റ്റിലായ സംഘത്തില്‍ 18 വയസില്‍ താഴെയുള്ള ഭക്തനെ ക്യാംപില്‍ എത്തിച്ച ശേഷം ഒഴിവാക്കി.
മൂവാറ്റുപുഴ, പെരുമ്പാവൂര്‍ സ്വദേശികളാണ് ഏറെയും. കോടതി നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. മജിസ്‌ട്രേറ്റ് ക്യാംപില്‍ എത്തിയാവും തുടര്‍ നടപടികള്‍ എടുക്കുകയെന്നും അറിയുന്നു.
അറസ്റ്റിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാമജപ പ്രതിഷേധം നടന്നു. ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് യുവമോര്‍ച്ച അറിയിച്ചു.