| Monday, 20th May 2024, 3:48 pm

നവീന്‍ അല്ല നെവിന്‍ അല്ല, നിതിന്‍ അല്ല നിവിന്‍ പോളി ആണ് ഹീറോ' എന്നായിരുന്നു ആ സിനിമയുടെ അനൗണ്‍സില്‍ പറഞ്ഞത് : ശബരീഷ് വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയതാരമാണ് നിവിന് പോളി. മലര്വാടി ആര്ട്‌സ് ക്ലബിലൂടെ കടന്ന് വന്ന നിവിന് അധികം വൈകാതെ തന്നെ സൗത്ത് ഇന്ത്യ മൊത്തം ആരാധകരുള്ള യുവ നടനായി മാറിയിരുന്നു. നേരം, തട്ടത്തിന് മറയത്ത്, പ്രേമം തുടങ്ങി ഹിറ്റ് ചിത്രങ്ങളില് നടനായിരുന്നു നിവിന് പോളി.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില് ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ ചിത്രമാണ് വര്ഷങ്ങള്ക്ക് ശേഷം. ചിത്രത്തില് വന് താരനിര തന്നെയുണ്ടായിരുന്നു എങ്കിലും അതിഥിവേഷത്തില് എത്തിയ നിവിന് പോളി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിതിന് മോളി എന്ന സൂപ്പര്സ്റ്റാറായി നിവിന് അഴിഞ്ഞാടുകയായിരുന്നു.

തന്റെ ഇതുവരെയുള്ള സിനിമ ജീവിതത്തില് ഏറ്റവും സന്തോഷിച്ചത് നേരം സിനിമയുടെ സക്‌സസ്സാണെന്ന് പറയുകയാണ് ശബരീഷ്. നേരം സിനിമയില് അഭിനയിക്കുന്നതിനോടപ്പം ചിത്രത്തില് ഗാനരചയിതാവ് കൂടിയായിരുന്നു താരം. ആ സമയത്ത് നിവിനെ എല്ലാവരും നിതിന് നവീന് എന്നല്ലാമാണ് വിളിച്ചിരുന്നതെന്നും അതിനാല് പ്രേമത്തിന്റെ അനൗണ്സ് ചെയ്യുന്ന സമയത്ത് അത് വ്യക്തമാക്കിയിരുന്നു എന്നും ശബരീഷ് കൂട്ടിച്ചേര്ത്തു. ശബരീഷിന്റെ പുതിയ ചിത്രമായ ടര്ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര് മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് ശബരീഷ് ഇക്കാര്യം പറഞ്ഞത്.

‘ഞാന് ഏറ്റവും സന്തോഷിച്ചത് ‘നേരം’ എന്ന സിനിമയുടെ സക്‌സസിലാണ്. അതില് തന്നെ പിസ്ത പാട്ട് ഹിറ്റ് ആയതെലാം ഓര്ക്കുബോള് എനിക്ക് ഇപ്പോഴും സന്തോഷമാണ്. പ്രേമം അതിനേക്കാളെല്ലാം മൂന്നു നാലിരട്ടി റീച്ചായ സിനിമതന്നെയാണ്. പക്ഷെ അതിനേക്കാള് ആദ്യത്തേതിന്റെ സക്‌സസ്സാണ് സ്‌പെഷല്. ആ സമയത്ത് ഞങ്ങള് ആരും ഒന്നും അല്ലായിരുന്നു. നിവിന് പോലും ഒന്നുമല്ലാതിരുന്ന സമയമായിരുന്നു അത്.

ആ സമയത്ത് നിവിന് സി സി എല് കളിക്കാന് പോയിരുന്നു. ഞങ്ങളെല്ലാം കൂടെ പോവാറുമുണ്ടായിരുന്നു. ആ സമയത്തൊന്നും നിവിന് പോളി എന്ന് കറക്റ്റായിട്ട് ആരും പറയില്ലായിരുന്നു. നിതിന് പോളി, നവീന് പോളി എന്നല്ലാമാണ് വിളിച്ചിരുന്നത്. പ്രേമം എന്നാ സിനിമ അനൗണ്സ് ചെയ്യുന്ന സമയത്ത് അല്ഫോന്സ് പോസ്റ്റിട്ടത് പ്രേമം എന്നാണ് ഞങ്ങള് ചെയ്യുന്ന പുതിയ പടം.

നവീന് അല്ല നെവിന് അല്ല, നിതിന് അല്ല നിവിന് പോളി ആണ് ഹീറോ എന്നാണ്. അപ്പോള് നേരം, തട്ടത്തിന് മറയതൊക്കെ ഇറങ്ങി നിവിന് കുറച്ച് ഫെയിം ആവുന്നേ ഉണ്ടായിരുള്ളൂ. പിന്നീട് നേരം പല പല ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. പിസ്ത എന്ന പാട്ട് അതിന്റെ മാക്‌സിമത്തിലേക്ക് പോയിരുന്നു. അതെല്ലാമാണ് ഏറ്റവും വലിയ സന്തോഷം,’ ശബരീഷ് പറയുന്നു.

Content Highlight: Sabareesh Varma talks about Nivin Pauly and Premam movie

Latest Stories

We use cookies to give you the best possible experience. Learn more