| Saturday, 3rd November 2018, 12:29 am

എന്തിനായിരുന്നു ഈ ഹര്‍ത്താല്‍; 17ാം തീയതി എവിടെന്ന് വന്നു; ചാനല്‍ ചര്‍ച്ചയില്‍ ഉരുണ്ട് കളിച്ച് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ അയ്യപ്പഭക്തന്‍ കൊല്ലപ്പെട്ടെന്നാരോപിച്ച് ഇന്ന് പത്തനംതിട്ടയില്‍ നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ അവതാരകന്റെ ചോദ്യത്തിന് മുന്നില്‍ ഉരുണ്ട് കളിച്ച് ബി.ജെ.പി നേതാവ്. ശ്രീധരന്‍പിള്ളയും ബി.ജെ.പിയും എന്തിനാണ് ഹര്‍ത്താല്‍ നടത്തിയതെന്നും 17 ന് കാണാതായി എന്ന് എങ്ങനെയാണ് നിങ്ങള്‍ അറിഞ്ഞത് എന്നുമുള്ള ചോദ്യത്തിനു മുന്നിലാണ് ബി.ജെ.പി നേതാവ് അശോകന്‍ കുളനട ഉരുണ്ട് കളിച്ചത്.

എന്തിനായിരുന്നു ഇന്നത്തെ ബി.ജെ.പി ഹര്‍ത്താല്‍?

തുലാം മാസം ഒന്നാം തിയതി ശബരിമല ദര്‍ശനത്തിന് എത്തിയ ശിവദാസ് എന്ന അയ്യപ്പ ഭക്തന്‍ 19 ാം തീയതി സന്നിധാനത്ത് നിന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചശേഷം അദ്ദേഹത്തിനെ കാണാനില്ല എന്ന് അദ്ദേഹത്തിന്റെ മകന്‍ ശരത്തും അദ്ദേഹത്തിന്റെ ബന്ധുക്കളും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ട് യാഥൊരു അന്വേഷണം പോലും നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.

ഒക്റ്റോബര്‍ മാസം 17 ാം തീയതി അല്ലേ?

Also Read : കേരളം കത്തുമെന്ന് ശ്രീധരന്‍പിള്ള അന്നേ പറഞ്ഞതാണ്: ഹര്‍ത്താല്‍ നടത്തി കലാപത്തിന് കോപ്പുകൂട്ടുന്ന സംഘപരിവാറിനെ തുറന്നുകാട്ടി ഹരീഷ് വാസുദേവന്‍

16 ാം തീയതി ബൈക്കില്‍ ശബരിമലയില്‍ എത്തിയ ശിവദാസന്‍ 17 ാം തീയതി നാമജപ യജ്ഞത്തില്‍ പങ്കെടുത്തിരുന്നു. ശേഷം തിരിച്ചു പോയ അദ്ദേഹം എല്ലാവര്‍ഷത്തേയും പോലെ 18 ാം തിയതി ദര്‍ശനത്തിന്് ശബരിമ ലയില്‍ എത്തുകയും 19 ാം തീയതി മറ്റൊരു അയ്യപ്പ ഭക്തന്റെ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിക്കയും ചെയ്തു. അതിന് ശേഷം 21 ാം തീയതി പമ്പ നിലയ്ക്കല്‍ പെരിനാട് പൊലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പരാതി നല്‍കുന്നു. മറ്റ് സ്ഥലങ്ങല്‍ അന്വേഷിക്കയും പെരിനാട് പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പേള്‍ പരാതി കാണാന്‍ ഇല്ലെന്ന് പറയുകയും ചെയ്യുന്നു. വീണ്ടും മൊഴി നല്‍കുകയും, പന്തളം പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ച പ്രകാരം അവിടേയും പരാതിപ്പെടുന്നു.

18 ാം തീയതി അല്ലേ ശിവദാസന്‍ ശബരിമലയില്‍ എത്തുന്നത്. മറ്റ് തീയതികള്‍ വന്നിട്ട്് മടങ്ങിയതല്ലേ?
മരണത്തില്‍ അവസാനിച്ച യാത്രയ്ക്ക് പോയത് എന്ന്? 16ന് ആണോ 17ന് ആണോ, 18 ന് ആണോ?
17 ന് എന്നാണ് ബി.ജെ.പി അദ്ധ്യക്ഷന്‍ പറയുന്നത്.?

ലോട്ടറി കച്ചവടക്കാരമാണ് അദ്ദേഹം. ശബരിമല സമരം തുടങ്ങിയത് മുതല്‍ സേവ് ശബരിമല എന്ന് സംരഭത്തോടൊപ്പം ഇദ്ദേഹം ഉണ്ട്. നാമജപ യജ്ഞലും പങ്കെടുത്തിരുന്നു.

17 ാം തീയതീയാണ് പൊലീസ് ലാത്തി ചാര്‍ജ് നടക്കുന്നത്. ആ തീയതി പ്രധാനമാണ്. പിന്നെ എന്തിന് ബി.ജെ.പി അതില്‍ ഉരുണ്ടു കളിക്കുന്നത്.?

ബി.ജെ.പി ഉരുണ്ടു കളിക്കുകയല്ല. അയാള്‍ ഒരു ഭക്തന്‍ ആണ്. വസ്തുതകള്‍ ആണ് വെളിപ്പെടുത്തുന്നത്. ഇവിടെ പ്രധാനം എന്ന് കാണാതായി എന്നതല്ല. കാണാതായത് എന്നായാലും അയാള്‍ ഒരു ഭക്തന്‍ ആയിരുന്നു. കാണാതായിട്ട് ഇത്ര ഗിവസം കഴിഞ്ഞിട്ടും എന്ത് കൊണ്ട് പൊലീസ് നടപടി സ്വീകരിച്ചില്ല എന്നതാണ്.

പൊലീസ് ആക്ഷന്റെ ദിവസം കാണാതായ ആളാണോ ശിവദാസന്‍?

പൊലീസ് ആക്ഷനെടുത്ത ദിവസം കാണാതായതാണോ എന്നത് അന്വേഷണത്തില്‍ തെളിയേണ്ട കാര്യമാണ്.

പിന്നെ എന്തിനായിരുന്നു ഇന്ന് ഈ ഹര്‍ത്താല്‍?
17 തീയതി വച്ചല്ല ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. അതിന് മുന്‍പുള്ള തീയതികളും പ്രാധാനപ്പെട്ടതാണ്.

മകന്റെ പരാതിയില്‍ 18 എന്നാണ് ഉള്ളത് ?
ചിലപ്പോള്‍ അങ്ങനെ ആയിരിക്കാം.

നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ അയ്യപ്പ ഭക്തന്‍ കൊല്ലപ്പെട്ടെന്ന വ്യാജ പ്രചരണം ഏറ്റുപിടിച്ചാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും രംഗത്ത് വന്നത്. ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്ന് വ്യക്തമായതോടുകൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നാണ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടത്. ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതുവരെയും അദ്ദേഹം പിന്‍വലിച്ചിട്ടില്ല.

ഇതാണ് ചര്‍ച്ചയില്‍ അവതാരകന്‍ ചോദ്യം ചെയ്തത്. ശിവദാസ് മരണപ്പെട്ടത് പൊലീസ് നടപടിയില്‍ അല്ലെന്ന തെളിവ് സഹിതമുള്ള പത്തനംതിട്ട പൊലീസ് മേധാവിയുടെ വിശദീകരണം വന്നതിനു ശേഷമാണ് ശ്രീധരന്‍പിള്ള വ്യാജ പ്രചരണം ഏറ്റുപിടിച്ചത്. ശബരിമലയെ മുന്‍നിര്‍ത്തിയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന പൊലീസിന്റെ മുന്നറിയിപ്പ് വകവെക്കാതെയാണ് ശ്രീധരന്‍പിള്ളയും സംഘപരിവാറും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

ചര്‍ച്ചയിലുണ്ടായ അഭിഭാഷകന്‍ ഹരീഷ് വാസുദേവും സാമൂഹ്യ നിരീക്ഷകന്‍ ശ്രീചിത്രനും ബി.ജെ.പി നേതാവിന്റെ വാദത്തിന്റെ തുറന്നു കാട്ടുന്നുണ്ട്.

We use cookies to give you the best possible experience. Learn more