ഗുഡ്ഗാവിലെ മുറികളിലിരുന്ന് സംഘപരിവാര്‍ നുണകള്‍ ചമക്കുകയാണ്; സബ നഖ്‌വി
Media Censorship
ഗുഡ്ഗാവിലെ മുറികളിലിരുന്ന് സംഘപരിവാര്‍ നുണകള്‍ ചമക്കുകയാണ്; സബ നഖ്‌വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th July 2019, 6:47 pm

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആയാലും ഇന്ത്യന്‍ പ്രധാനമന്ത്രിയായാലും മാധ്യമങ്ങളെ നിയന്ത്രിച്ച് സ്വന്തം വരുതിയിലാക്കാനാണ് ശ്രമിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തക സബ നഖ്‌വി. ജനാധിപത്യവേദി കെ.എസ് ബിമല്‍ ഓര്‍മ്മയുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തീവ്ര വലതുപക്ഷ മുന്നേറ്റങ്ങളാണ് ലോകത്തെമ്പാടും നടക്കുന്നത്. ഗുഡ്ഗാവിലെ മുറികളില്‍ സംഘപരിവാറിന് വേണ്ടി വലിയ പ്രചരണ പ്രവര്‍നങ്ങളാണ് നടക്കുന്നതെന്നും സബ നഖ്‌വി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ എം.പി രാജേന്ദ്രന്‍ മോഡറേറ്റര്‍ ആയിരുന്നു.

1906 മുതല്‍ ആരംഭിച്ചതാണ് സംഘപരിവാറിന്റെ മാധ്യമ യുദ്ധങ്ങളെന്ന് ഫ്രണ്ട്‌ലൈന്‍ ഡെപ്യൂട്ടി എഡിറ്റര്‍ വെങ്കടേഷ് രാമകൃഷ്ണന്‍ പറഞ്ഞു. തൊണ്ണൂറുകളിലെ കര്‍സേവ കാലഘട്ടം മുതലേ നുണപ്രചരണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ സെര്‍ച്ച് എഞ്ചിനുകള്‍ പോലും അവരുടെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. തേജസ് എഡിറ്റര്‍ എന്‍.പി ചേക്കുട്ടി മോഡറേറ്റര്‍ ആയിരുന്നു.

ആവിഷ്‌ക്കാര സ്വാതന്ത്യത്തിന്റെ ഇടങ്ങളായിട്ടാണ് നവമാധ്യമങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നതെങ്കില്‍ ഇക്കാലത്ത് സര്‍ക്കാരിന്റെ നിരീക്ഷണത്തിന് വേണ്ടിയുള്ള സംവിധാനമായാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നതെന്ന് ദാമോദര്‍ പ്രസാദ് പറഞ്ഞു. ശ്രീജിത്ത് ദിവകാരന്‍ മോഡറേറ്റര്‍ ആയിരുന്നു. പി.എ.ജി എഡിറ്റര്‍ അജയഘോഷ് സ്വാഗതവും ജനാധിപത്യവേദി കണ്‍വീനര്‍ കെ.പി ചന്ദ്രന്‍ അദ്ധ്യക്ഷതയും വഹിച്ചു.