സലാര്‍, വണ്‍മാന്‍ ആര്‍മിയുടെ കുതിപ്പ്; 500 കോടി ക്ലബ്ബില്‍
Film News
സലാര്‍, വണ്‍മാന്‍ ആര്‍മിയുടെ കുതിപ്പ്; 500 കോടി ക്ലബ്ബില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th December 2023, 2:22 pm

ബോക്‌സ് ഓഫീസില്‍ ആഞ്ഞടിച്ച് ‘സലാര്‍’ വിജയ കുതിപ്പ് തുടരുന്നു. ആഗോള തലത്തില്‍ റിലീസ് ആയ എല്ലാം കേന്ദ്രങ്ങളില്‍ നിന്നുമായി ഇതിനോടകം തന്നെ ചിത്രം നേടിയത് 402 കോടിയോളം ആണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ പ്രശാന്ത് നീല്‍ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം പ്രഭാസ് – പൃഥ്വിരാജ് കോംബോ റിലീസ് മുന്‍പേ ശ്രദ്ധ നേടിയിരുന്നു. മാസ് ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഇമോഷണല്‍ ഡ്രാമ എന്ന് കൊണ്ടും തീയേറ്ററുകളില്‍ ആരാധകര്‍ക്കിടയില്‍ ആവേശമാകുകയാണ് സലാര്‍.

ദേവയായി പ്രഭാസും, വരദ രാജ മന്നാര്‍ ആയി പൃഥ്വിരാജും ഒന്നിക്കുന്ന സലാറില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നുള്ളതിലേക്കാണ് സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍ ആദ്യ ഭാഗം മിഴി തുറക്കുന്നത്. മികവുറ്റ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് വേറെ ഒരു വിസ്മയ ലോകം സൃഷ്ടിച്ചിരിക്കുകയാണ് പ്രശാന്ത് നീല്‍. മികച്ചൊരു മാസ്സ് ക്ലാസ്സ് ഫീലാണ് ഓഡിയന്‍സിന് കൊടുക്കുന്നത്.

അഞ്ച് ഭാഷകളിലായി (തമിഴ്,ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ) എത്തിയ ചിത്രത്തില്‍ ശ്രുതി ഹാസന്‍, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു അഭിനേതാക്കള്‍. വമ്പന്‍ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്.

സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. നിര്‍മാണം -വിജയ് കിരഗാണ്ടുര്‍ , കെ. വി. രാമ റാവു, ഛായാഗ്രഹണം ഭുവന്‍ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ടി.എല്‍. വെങ്കടചലപതി, ആക്ഷന്‍സ് അന്‍മ്പറിവ്, കോസ്റ്റും തോട്ട വിജയ് ഭാസ്‌കര്‍, എഡിറ്റര്‍ – ഉജ്വല്‍ കുല്‍കര്‍ണി, വി.എഫ്.എക്‌സ് രാഖവ് തമ്മ റെഡ്ഡി. പി.ആര്‍.ഒ-മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് – ബിനു ബ്രിങ്‌ഫോര്‍ത്ത്.

Content Highlight: ‘Saalar’ continues its run of success at the box office