'പ്രതീക്ഷയുടെ അമിത ഭാരമില്ലായിരുന്നെങ്കില്‍' ; ഒരു തവണ കൂടി കണ്ടാല്‍ 'സഹോ' ഇഷ്ടമാകുമെന്ന് സംവിധായകന്‍
Indian Cinema
'പ്രതീക്ഷയുടെ അമിത ഭാരമില്ലായിരുന്നെങ്കില്‍' ; ഒരു തവണ കൂടി കണ്ടാല്‍ 'സഹോ' ഇഷ്ടമാകുമെന്ന് സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th September 2019, 12:00 pm

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമ്പോഴും പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ പ്രഭാസ് നായകനായ സഹോയ്ക്ക് സാധിച്ചില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

ബാഹുബലി സിരീസിനു ശേഷം റിലീസ് ചെയ്ത പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും 350 കോടി മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണെന്നതും ചിത്രത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു.

എന്നാല്‍ വലിയ കാത്തിരിപ്പുകള്‍ക്കുശേഷം റിലീസ് ചെയ്തപ്പോള്‍ തിയേറ്റര്‍ പ്രതികരണങ്ങള്‍ സഹോയ്ക്ക് അനുകൂലമായിരുന്നില്ല.
ചിത്രം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്ന് പ്രഭാസ് ആരാധകര്‍ തന്നെ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ സുജീത്. സഹോയില്‍ നിന്നും ആളുകള്‍ കൂടുതല്‍ പ്രതീക്ഷിച്ചെന്നാണ് സുജീത് പറഞ്ഞത്. ട്വിറ്ററില്‍ എഴുതിയ കുറിപ്പിലായിരുന്നു സുജീത് വികാരാധീനനായത്.

17 ാമത്തെ വയസില്‍ തുടങ്ങിയതാണ് തന്റെ സിനിമാ യാത്രയെന്നും അന്ന് പണമോ ആളുകളോ ഇല്ലാതിരുന്ന അവസ്ഥയിലും ഒപ്പമുണ്ടായത് കുടുംബമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എടുക്കുന്ന ഷോര്‍ട് ഫിലിമുകളെല്ലാം ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും ഞാന്‍ തന്നെയായിരുന്നു. എന്റെ തെറ്റുകളില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. വിമര്‍ശനങ്ങള്‍ എന്റെ യാത്രയ്ക്ക് കൂടുതല്‍ കരുത്തേകിയിരുന്നു. ഈയൊരു യാത്രക്കിടെ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഒന്നും ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറായില്ല. ഇന്ന് നിരവധി ആളുകള്‍ സഹോ കണ്ടു. ചിലര്‍ സിനിമയില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചു. മറ്റു ചിലര്‍ക്ക് സിനിമ ഇഷ്ടമായി. സിനിമ കണ്ട എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടമായെന്ന് തോന്നിയെങ്കില്‍ ഒരിക്കല്‍ കൂടി ചിത്രം കാണൂ… നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. – എന്നായിരുന്നു

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളില്‍ 350 കോടി കളക്ഷനാണ് സഹോ നേടിയത്.

ഇതിനിടെ ചിത്രം മോഷമാണെന്ന ആരോപണവുമായി പ്രമുഖ ഫ്രഞ്ച് സംവിധായക സാല രംഗത്തെത്തിയിരുന്നു. 2008 ല്‍ റിലീസ് ചെയ്ത തന്റെ ലാര്‍ഗോ വിഞ്ച് എന്ന സിനിമ കോപ്പിയടിച്ചാണ് സഹോ ചെയ്തിരിക്കുന്നതെന്നായിരുന്നു സാലയുടെ ആരോപണം.

സഹോ കണ്ട ഇന്ത്യന്‍ പ്രേക്ഷകര്‍ സാലയെ ടാഗ് ചെയ്ത് ഇത് നിങ്ങളുടെ സിനിമ തന്നെയാണെന്ന് അറിയിച്ചതിനു പിന്നാലെയാണ് രസകരമായ കമന്റുമായി ഫ്രഞ്ച് സംവിധായകനും രംഗത്ത് വന്നത്. തെലുങ്ക് സംവിധായകാരെ, നിങ്ങള്‍ എന്റെ വര്‍ക്ക് മോഷ്ടിക്കുകയാണെങ്കില്‍ ദയവ് ചെയ്ത് അത് മര്യാദയ്ക്ക് ചെയ്തൂകൂടെ? എന്ന പരിഹാസവും ഇദ്ദേഹം ഉയര്‍ത്തിയിരുന്നു.