പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തെലുങ്കു സിനിമ ‘സാഹോ’ക്കെതിരെ കോപ്പിയടി ആരോപണവുമായി ഫ്രഞ്ച് സംവിധായകന് ജെറോം സാലി. കോപ്പിയടിക്കുമ്പോള്‍ വൃത്തിയായി ചെയ്തൂടെയെന്നും ‘ലാര്‍ഗോ വിന്‍ജ്’ എന്ന ഫ്രഞ്ച് സിനിമയുടെ സംവിധായകന് ജെറോം സാലി ട്വീറ്റ് ചെയ്തു.
ശക്തനായ പണക്കാരന് കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ദത്തുപുത്രന് അച്ഛന്റെ കൊലയാളികളെ കണ്ടെത്താന്‍ ശ്രമിക്കുന്നതും , പാരമ്പര്യം ലഭിക്കുന്നതിനു വേണ്ടി നടത്തുന്ന പോരാട്ടങ്ങളുമാണ് ലാര്‍ഗോ വിന്ജിന്റെ കഥാ സന്ദര്‍ഭം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ലാര്ഗോവിന്ജ്’ന്റെയും ‘സാഹോ’യുടെയും കഥാസന്ദര്‍ഭങ്ങളിലെ സാമ്യം പ്രേക്ഷകര്‍ ട്വീറ്റ് ചെയ്ത് ജെറോം സാലിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ‘ഇന്ത്യയില്‍ എനിക്ക് നല്ലൊരു ഭാവിയുണ്ട്’ എന്ന് സംവിധായകന് പരിഹസിക്കുകയും ചെയ്തു.
‘ലാര്‍ഗോ വിന്ജി’ന്റെ സ്വതന്ത്രാവിഷ്ക്കാരമായി സിനിമ ചെയ്തതാണെങ്കില്‍ വൃത്തിക്കു ചെയ്യാമായിരുന്നില്ലേ എന്ന് സംവിധായകന് പിന്നീട് ട്വീറ്റ് ചെയ്തു.
തെലുങ്കു സംവിധായകന് സുജീത്ത് ആണ് ‘സാഹോ’ സിനിമ സംവിധാനം ചെയ്തിട്ടുള്ളത്. ‘സാഹോ’ക്കെതിരെ അഭിനേതാവ് ലിസ റേയും ഇതിനു മുന്‍പ് ആരോപണമുയര്‍ത്തിയിരുന്നു.
It seems this second “freemake” of Largo Winch is as bad as the first one. So please Telugu directors, if you steal my work, at least do it properly?
And as my “Indian career” tweet was of course ironic, I’m sorry but I’m not gonna be able to help. https://t.co/DWpQJ8Vyi0
— Jérôme Salle (@Jerome_Salle) September 1, 2019