നാലാം നമ്പറില്‍ ഇറങ്ങിയ വെയ്ന്‍ മാഡ്‌സണ്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. താരത്തിന്റെ ഇന്നിങ്‌സ് ഇല്ലായിരുന്നുവെങ്കില്‍ വന്‍ നാണക്കേടിലേക്കായിരുന്നു ജോബെര്‍ഗ് കൂപ്പുകുത്തുക.
ഇതിന് മുമ്പ് നടന്ന മത്സരത്തില്‍ എം.ഐ കേപ്ടൗണിനെതിരെ നേടിയ ഗംഭീര വിജയത്തിന് ശേഷമാണ് സൂപ്പര്‍ കിങ്‌സ് മോശം സ്‌കോര്‍ സ്വന്തമാക്കുന്നത്. മഴമൂലം എട്ട് ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ കേപ്ടൗണ്‍ ഉയര്‍ത്തിയ 98 റണ്‍സിന്റെ ലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ വെറും 34 പന്തില്‍ സൂപ്പര്‍ കിങ്‌സ് പിന്തുടര്‍ന്ന് വിജയിച്ചിരുന്നു.
ഈസ്റ്റേണ്‍ കേപ്പിനായി പാട്രിക് ക്രൂഗര്‍ രണ്ട് ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡാനിയല്‍ വോറല്‍ നാല് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും നേടി. മാര്‍കോ യാന്‍സെന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബെയേഴ്‌സ് സ്വെന്‍പോള്‍ രണ്ട് വിക്കറ്റും നേടി സൂപ്പര്‍ കിങ്‌സ് പതനം പൂര്‍ത്തിയാക്കി.