എസ്.എ20യുടെ പുതിയ സീസണിലെ ആദ്യ മത്സരം തന്നെ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് – ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ് മത്സരമാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്.
സെന്റ് ജോര്‍ജ്‌സ് ഓവലില്‍ ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്കാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്. ആദ്യ സീസണില്‍ തന്നെ ആരാധകരെ കയ്യിലെടുത്ത എസ്.എ20യുടെ രണ്ടാം സീസണിലെ ഉദ്ഘാടന മത്സരം കാണാനെത്തിയവര്‍ക്ക് നിരാശയായിരുന്നു ഫലം.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓറഞ്ച് ആര്‍മിയും ജോഹനാസ്‌ബെര്‍ഗിലെ സിംഹപ്പടയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒന്നടങ്കം വാഷ് ഔട്ടായിപ്പോവുകയായിരുന്നു.
ആദ്യ മത്സരത്തോളം തന്നെ ആവേശമുണര്‍ത്തുന്ന രണ്ടാം മത്സരത്തിനാണ് ഇനി ആരാധകരുടെ കാത്തിരിപ്പും പ്രതീക്ഷയും. കിങ്‌സ്മീഡില്‍ നടക്കുന്ന മത്സരത്തില്‍ ഫാന്‍ ഫേവറിറ്റായ എം.ഐ കേപ് ടൗണും ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സുമാണ് ഏറ്റുമുട്ടുന്നത്.
ഐ.പി.എല്‍ ഫ്രാഞ്ചൈസികളായ മുംബൈ ഇന്ത്യന്‍സിന്റെയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെയും സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടാണ് കേപ് ടൗണും ഡര്‍ബനും.
കഴിഞ്ഞ സീസണില്‍ ഇരുവര്‍ക്കും അത്രകണ്ട് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായാണ് ഇരുവരും ഫിനിഷ് ചെയ്തത്.
പത്ത് മത്സരത്തില്‍ നിന്നും മൂന്ന് ജയം മാത്രം നേടി കേപ് ടൗണ്‍ അവസാന സ്ഥാനക്കാരായപ്പോള്‍ പത്ത് മത്സരത്തില്‍ നിന്നും നാല് ജയവും അഞ്ച് തോല്‍വിയുമായി 19 പോയിന്റോടെ അഞ്ചാം സ്ഥാനത്തായിരുന്നു സൂപ്പര്‍ ജയന്റ്‌സ്.
എന്നാല്‍ ഇത്തവണ പുതിയ ചരിത്രം കുറിക്കാന്‍ തന്നെയാണ് എം.ഐ കേപ് ടൗണും ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സും ഇറങ്ങുന്നത്. മികച്ച സ്‌ക്വാഡ് സ്‌ട്രെങ്ത് തന്നെയാണ് ഇരുടീമിന്റെയും മുഖമുദ്ര.
ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനാണ് എം.ഐ – സൂപ്പര്‍ ജയന്റ്‌സ് പോരാട്ടം അരങ്ങേറുന്നത്.
എം.ഐ കേപ് ടൗണ്‍ സ്‌ക്വാഡ്
കോണര്‍ എസ്റ്റര്‍ഹുസെന്‍, ഡെവാള്‍ഡ് ബ്രെവിസ്, ഗ്രാന്റ് റോലോഫ്‌സന്‍, റാസി വാന്‍ ഡെര്‍ ഡസന്‍, ഡെലാനോ പോട്‌ഗെയ്റ്റര്‍, ദവാന്‍ യാന്‍സെന്‍, ജോര്‍ജ് ലിന്‍ഡ്, കെയ്‌റോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, സാം കറന്‍, തോമസ് കബീര്‍, ക്രിസ് ബെഞ്ചമിന്‍ (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), ടോം ബാന്റണ്‍ (വിക്കറ്റ് കീപ്പര്‍), ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, ജോഫ്രാ ആര്‍ച്ചര്‍, കഗീസോ റബാദ, നെയ്‌ലന്‍ വാന്‍ ഹെര്‍ഡര്‍, നുവാന്‍ തുഷാര, ഒല്ലി സ്‌റ്റോണ്‍, റാഷിദ് ഖാന്‍.
ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ്
ഭാനുക രാജപക്‌സെ, ജേസണ്‍ സ്മിത്, മാത്യൂ ബ്രീറ്റ്‌സ്‌കി, ടോണി ഡി സോര്‍സി, ബ്രെയ്‌സ് പാര്‍സണ്‍സ്, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ജെ.ജെ. സ്മട്‌സ്, കീമോ പോള്‍, കൈല്‍ മയേഴ്‌സ്, പ്രനേലന്‍ സുബ്രായന്‍, വിയാന്‍ മുള്‍ഡര്‍, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ജൂനിയര്‍ ദാല, കേശവ് മഹാരാജ് (ക്യാപ്റ്റന്‍), നവീന്‍ ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്, റീസ് ടോപ്‌ലി.
Content highlight: SA20, MI Cape Town vs Durban’s Super Kings