ഐ.പി.എല്ലിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ട് എസ്.എ20ക്ക് ബുധനാഴ്ച തുടക്കമാവുകയാണ്. ഇന്ത്യന്‍ സമയം രാത്രി 9.00 മണിക്കാണ് എസ്.എ20യുടെ പുതിയ സീസണിന്റെ ഉദ്ഘാടന മത്സരം. മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഇസ്റ്റേണ്‍ കേപ് ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിനെ നേരിടും. സെന്റ് ജോര്‍ജ്‌സ് ഓവലാണ് വേദി.
ഐ.പി.എല്ലിലെ വിവിധ ഫ്രാഞ്ചൈസികള്‍ക്ക് എസ്.എ20യില്‍ ടീമുകളുണ്ട്. ഇതില്‍ സണ്‍റൈസേഴ്‌സിന്റെ കൗണ്ടര്‍പാര്‍ട്ടാണ് ഈസ്റ്റേണ്‍ കേപ്. ജോബെര്‍ഗാകട്ടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും. ഫാഫ് ഡു പ്ലെസിയുടെ കീഴില്‍ സൂപ്പര്‍ കിങ്‌സിനിറങ്ങുമ്പോള്‍ ഏയ്ഡന്‍ മര്‍ക്രമാണ് ഈസ്‌റ്റേണ്‍ കേപ്പിനെ നയിക്കുന്നത്.
ജെറാള്‍ഡ് കോട്‌സിയാണ് മത്സരത്തിന്റെ ശ്രദ്ധാ കേന്ദ്രം. 2023 ഏകദിന ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയുടെ ഹീറോയായ കോട്‌സി ജോബെര്‍ഗിന് വേണ്ടിയാണ് പന്തെറിയുന്നത്. ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കായി ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞതും കോട്‌സി തന്നെയാണ്.
എട്ട് മത്സരത്തില്‍ നിന്നും 63.3 ഓവര്‍ പന്തെറിഞ്ഞ് 20 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 19.80 ശരാശരിയിലും 19.05 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന കോട്‌സിയുടെ ലോകകപ്പിലെ എക്കോണമി 6.23 ആയിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും കോട്‌സി തിളങ്ങിയിരുന്നു. ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലും റെഡ് ബോള്‍ ഫോര്‍മാറ്റിലും താരം മികച്ച പ്രകടനം നടത്തിയിരുന്നു.
ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐ.പി.എല്‍ ലേലത്തില്‍ ജെറാള്‍ഡ് കോട്‌സിക്കായി കനത്ത ബിഡ്ഡിങ് തന്നെയാണ് നടന്നത്. മിക്ക ടീമുകളും താരത്തിനായി രംഗത്തെത്തിയപ്പോള്‍ അഞ്ച് കോടി മുടക്കിയാണ് ദില്‍ സേ ആര്‍മി പ്രോട്ടിയാസ് പേസറെ തങ്ങളുടെ പടകുടീരത്തിലെത്തിച്ചത്.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ കോട്‌സി എസ്.എ20യില്‍ ടീമിന്റെ ചിരവൈരികളായ സൂപ്പര്‍ കിങ്‌സിനൊപ്പമാണ്.
ജനുവരി 13നാണ് കോട്‌സിയും മുംബൈ ഇന്ത്യന്‍സിന്റെ കൗണ്ടര്‍പാര്‍ട്ടായ എം.ഐ കേപ് ടൗണും നേര്‍ക്കുനേര്‍ വരുന്നത്. ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയമാണ് വേദി.
സണ്‍റൈസേഴ്‌സ് ഈസ്‌റ്റേണ്‍ കേപ് സ്‌ക്വാഡ്
ഡേവിഡ് മലന്‍, ജോര്‍ദന്‍ ഹെര്‍മന്‍, സറെല്‍ എര്‍വീ, തെംബ ബാവുമ, ടോം ഏബല്‍, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ആന്‍ഡില്‍ സിമെലെന്‍, അയബുലെല ഖാമനെ, ബെയേഴ്‌സ് സ്വാന്‍പോയല്‍, ലിയാം ഡോവ്‌സണ്‍, പാട്രിക് ക്രൂഗര്‍, ആദം റോസിങ്ടണ്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (വിക്കറ്റ് കീപ്പര്‍), ബ്രൈഡന്‍ ക്രേസ്, കലെബ് സെലേക, ക്രെയ്ഗ് ഓവര്‍ട്ടണ്‍, ഡാനിയല്‍ വോറല്‍, ഒട്‌നീല്‍ ബാര്‍ട്മാന്‍, സൈമണ്‍ ഹാര്‍മര്‍, സിസാദ മഗാല.
ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ് സ്‌ക്വാഡ്
ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), ലൂയിസ് ഡു പ്ലൂയ്, റീസ ഹെന്‍ഡ്രിക്‌സ്, സിബോനെലോ മഖാന്യ, വെയ്ന്‍ മാഡ്‌സെന്‍, ഡേവിഡ് വീസി, ദയ്യാന്‍ ഗലീം, മോയിന്‍ അലി, റൊമാരിയോ ഷെപ്പേര്‍ഡ്, ഡോണോവന്‍ ഫെരേര (വിക്കറ്റ് കീപ്പര്‍), റോനന്‍ ഹെര്‍മന്‍ (വിക്കറ്റ് കീപ്പര്‍), ആരോണ്‍ ഫാന്‍ഗിസോ, ജെറാള്‍ഡ് കോട്‌സി, ഇമ്രാന്‍ താഹിര്‍, കൈല്‍ സിമ്മണ്‍സ്, ലിസാദ് വില്യംസ്, നാന്ദ്രേ ബര്‍ഗര്‍, സാം കുക്ക്, സാഹിര്‍ ഖാന്‍.
Content highlight: SA20; Gerald Coetzee plays for Joburg Super Kings