| Friday, 12th January 2024, 8:52 pm

ക്യാപ്റ്റനായി ഡേവിഡ് മില്ലര്‍, കീപ്പറായി ബട്‌ലര്‍; രാജസ്ഥാന്റെ പിങ്ക് പട സൗത്ത് ആഫ്രിക്കയില്‍ ഇന്നിറങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

എസ്.എ20യുടെ രണ്ടാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തിനൊരുങ്ങി ഫാന്‍ ഫേവറിറ്റുകളായ പാള്‍ റോയല്‍സ്. ബോളണ്ട് പാര്‍ക്കില്‍ നടക്കുന്ന പുതിയ സീസണിലെ മൂന്നാം മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ടേബിള്‍ ടോപ്പേഴ്‌സായ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.

ഐ.പി.എല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെയും ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും കൗണ്ടര്‍പാര്‍ട്ടുകളാണ് പാള്‍, പ്രിട്ടോറിയ ടീമുകള്‍.

കഴിഞ്ഞ സീസണില്‍ പത്ത് മത്സരത്തില്‍ നിന്നും ഏഴ് ജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പ്രിട്ടോറിയ ഫിനിഷ് ചെയ്തത്. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഈസ്‌റ്റേണ്‍ കേപ്പിനോട് തോല്‍ക്കാനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ വിധി.

പത്ത് മത്സരത്തില്‍ നിന്നും നാല് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയുമടക്കം 19 പോയിന്റായിരുന്നു 2023ല്‍ റോയല്‍സിനുണ്ടായിരുന്നത്. നാലാം സ്ഥാനക്കാരായി നോക്ക് ഔട്ടിന് യോഗ്യത നേടിയെങ്കിലും സെമിയില്‍ ക്യാപ്പിറ്റല്‍സിനോട് 29 റണ്‍സിന് തോറ്റ് പുറത്താവുകയായിരുന്നു.

അതേസമയം, ഇന്ന് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പ്രിട്ടോറിയ നായരന്‍ ജിമ്മി നീഷം എതിരാളികളെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ സെമിയില്‍ തീര്‍ക്കാന്‍ ബാക്കിവെച്ച കണക്കുകള്‍ തീര്‍ക്കാന്‍ തന്നെയാണ് റോയല്‍സ് ഹോം ഗ്രൗണ്ടിലിറങ്ങുന്നത്.

പാള്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ജേസണ്‍ റോയ്, വിഹാന്‍ ലുബ്ബെ, ഡേവിഡ് മിസല്ലര്‍ (ക്യാപ്റ്റന്‍) മിച്ചല്‍ വാന്‍ ബ്യൂറന്‍, ആന്‍ഡില്‍ ഫെലുക്വായോ, ഫാബിയന്‍ അലന്‍, ഇമാര്‍ ഫോര്‍ച്യൂണ്‍, ലുങ്കി എന്‍ഗിഡി, തബ്രായിസ് ഷംസി, ഒബെഡ് മക്കോയ്.

പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), തെയൂനിസ് ഡി ബ്രൂയ്ന്‍, വില്‍ ജാക്‌സ്, റിലീ റൂസോ, കോളിന്‍ ഇന്‍ഗ്രം, ജെയിംസ് നീഷം (ക്യാപ്റ്റന്‍), കോര്‍ബിന്‍ ബോഷ്, സേനുരന്‍ മുത്തുസാമി, ഇഥന്‍ ബോഷ്, ആദില്‍ റഷീദ്, ഡാരിന്‍ ഡുപാവിലന്‍.

Content highlight: SA 20, Paarl Royals vs Pretoria Capitals

We use cookies to give you the best possible experience. Learn more