കാന്തപുരത്തിനെതിരെ കേസെടുക്കണം; എസ്.വൈ.എസ്
Kerala
കാന്തപുരത്തിനെതിരെ കേസെടുക്കണം; എസ്.വൈ.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th February 2014, 12:55 am

[share]

[]കാസര്‍കോട്: ആത്മീയതയെ ദുരുപയോഗം ചെയ്യുകയും അതുവഴി മതത്തേയും മതവിശ്വാസികളേയും വഞ്ചിക്കുകയും ചെയ്യുന്ന കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കണമെന്നും എസ്.വൈ.എസ്.

വിഷയം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടു.

വ്യാജ കേശം, പാനപാത്രം, ഇമാം റാസി മെഡിക്കല്‍ കോളേജ്, നോളജ് സിറ്റി, ശഅറെ മുബാറക്ക് മസ്ജിദ് എന്നിവയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക പിരിവുകളാണ് ഇദ്ദേഹം നടത്തിയത്.

അവ പരിശോധിക്കണം. ഹജ്ജിനും ഉംറക്കും സര്‍വീസ് ടാക്‌സ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

അതേസമയം ശിഥിലീകരണ ശക്തികളുടെ കൈകളില്‍ അധികാരമത്തെുന്നത് അപകടകരമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനസമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഇന്ന് തെരഞ്ഞെടുപ്പിന്റെ മുഖത്താണ്. നാളിതുവരെ അനുവര്‍ത്തിച്ചുവന്ന സൗഹാര്‍ദവും സമാധാനവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്.

ഇസ്ലാം ലോക ശ്രദ്ധയില്‍കൊണ്ടുവന്നത് സമാധാന സന്ദേശമാണ്. മഹാന്മാരുടെ സാന്നിധ്യമാണ് നമ്മുടെ എക്കാലത്തേയും സമ്പത്തെന്നും അദ്ദേഹം പറഞ്ഞു.

ശാന്തിയും സമാധാനവും നഷ്ടപ്പെടുന്ന ചുറ്റുപാടില്‍ മതാധ്യാപനങ്ങളും ധാര്‍മിക മൂല്യങ്ങളും സദാചാര ശീലങ്ങളും മുറുകെ പിടിച്ചു ജീവിക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യപ്രഭാഷണത്തില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ പറഞ്ഞു.