വോട്ട് രേഖപ്പെടുത്തല്‍: വെള്ളാപ്പള്ളിയുടെ പരാമര്‍ശം ശരിയായില്ലെന്ന് എസ്.വൈ.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th July 2012, 12:36 am
മലപ്പുറം: ന്യൂനപക്ഷ സമുദായം പേരുനോക്കിയും ഭൂരിപക്ഷ സമുദായം ചിഹ്നം നോക്കിയുമാണ് വോട്ട് രേഖപ്പെടുത്താറുള്ളതെന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ശരിയായില്ലെന്ന് സുന്നി യുവജനസംഘം.[]
ഒരു നേതാവില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഇത്തരം പരാമര്‍ശങ്ങളെന്നും സുന്നി യുവജനസംഘം സംസ്ഥാനസെക്രട്ടറിമാരായ ഉമര്‍ഫൈസി മുക്കം, പി.പി മുഹമ്മദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
മതന്യൂനപക്ഷങ്ങളെ വര്‍ഗീയനിറം നല്‍കി ഇകഴ്ത്തുന്നതിനും ഒറ്റപ്പെടുത്തുന്നതിനും ബോധപൂര്‍വ്വം നടത്തുന്ന നീക്കത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാനെന്നും നേതാക്കള്‍ പറഞ്ഞു.