Cricket
ആ താരം ഓപ്പണിങ് ഇറങ്ങണം, പിന്നെ വെടിക്കെട്ട് പ്രകടനമാവും കാണാൻ കഴിയുക: ശ്രീശാന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 05, 11:49 am
Friday, 5th April 2024, 5:19 pm

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസസ് ഹൈദരാബാദിനെയാണ് നേരിടുന്നത്.

മൂന്നു മത്സരങ്ങളില്‍ രണ്ടു വിജയവും ഒരു തോല്‍വിയുമാണ് ഹൈദരാബാദിന്റെ അക്കൗണ്ടില്‍ ഉള്ളത്. മറുഭാഗത്ത് മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു തോല്‍വിയും അടക്കം നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാര്‍.

ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസതാരം എം.എസ് ധോണിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മലയാളി ക്രിക്കറ്ററുമായ എസ്. ശ്രീശാന്ത്.

ധോണി ചെന്നൈയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങണമെന്നും ഈ സീസണിന് ശേഷവും ധോണി ചെന്നൈക്കൊപ്പം കളിക്കുമെന്നുമാണ് ശ്രീശാന്ത് പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു മലയാളി താരം.

‘ധോണിയുടെ ഈ സീസണിലെ പ്രകടനം പ്രതീക്ഷിച്ചതിലും അപ്പുറമാണ്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ലെവലും വിക്കറ്റ് കീപ്പിങ്ങും ബാറ്റിങ്ങും ഇപ്പോഴും വളരെ മികച്ചതാണ്. 2000 മുതലുള്ള കാലഘട്ടങ്ങളില്‍ ധോണി എങ്ങനെയായിരുന്നു അതുപോലെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്,’ ശ്രീശാന്ത് പറഞ്ഞു.

ഈ സീസണില്‍ ധോണി ബാറ്റിങ് സ്ഥാനം മാറ്റിക്കൊണ്ട് ഓപ്പണിങ് ഇറങ്ങണമെന്നും ശ്രീശാന്ത് പറഞ്ഞു.

‘2002, 2003 കാലഘട്ടങ്ങളില്‍ ഇന്ത്യ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുന്നേയുള്ള പരിശീലന സെക്ഷനുകളില്‍ ഞാന്‍ അദ്ദേഹത്തെ നന്നായി നിരീക്ഷിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം ഇപ്പോഴും വളരെ ഫിറ്റാണ്. അതുകൊണ്ടുതന്നെ ധോണി ചെന്നൈയുടെ ഓപ്പണിങ്ങില്‍ ഇറങ്ങുകയാണെങ്കില്‍ ആക്രമണമായ ബാറ്റിങ് കാണാന്‍ കഴിയും,’ ശ്രീശാന്ത് കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ 16 പന്തില്‍ പുറത്താവാതെ 37 റണ്‍സ് നേടിക്കൊണ്ടായിരുന്ന ധോണിയുടെ തകര്‍പ്പന്‍ പ്രകടനം. നാല് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് ഇന്ത്യന്‍ ഇതിഹാസനായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. ധോണിയുടെ ഈ മിന്നും പ്രകടനം വരും മത്സരങ്ങളിലും ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: S. Srishanth talks about M.S Dhoni