ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ജെയ്ന്റ്‌സിനെതിരെ ഇന്ത്യ ക്യാപിറ്റല്‍സ് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മൗലാനാ ആസാദ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടാനാണ് ടീമിന് സാധിച്ചത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ക്യാപിറ്റല്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ഗുജറാത്തിന് വേണ്ടി കളിച്ച മലയാളി സൂപ്പര്‍ താരം എസ്. ശ്രീശാന്ത് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഒരു തകര്‍പ്പന്‍ മെയ്ഡന്‍ അടക്കം മൂന്ന് ഓവര്‍ എറിഞ്ഞ് ശ്രീശാന്ത് 16 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇപ്പോള്‍ ശ്രീയുടെ തീപ്പൊരി മെയ്ഡന്‍ ഓവറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിക്കറ്റാന്നും നേടാന്‍ സാധിച്ചില്ലെങ്കിലും പെര്‍ഫക്ട് ലൈനില്‍ ബാറ്റര്‍ക്ക് വിലിയ ഫിറ്റിന് വഴിയൊരുക്കാതെ മിന്നും പ്രകടനമാണ് ശ്രീ ബൗളിങ്ങില്‍ നടത്തിയത്.
THE CLASS OF SREESANTH IN LLC. 🥶🔥 pic.twitter.com/dOj00eByVQ
— Johns. (@CricCrazyJohns) October 7, 2024
മത്സരത്തില്‍ ഗജറാത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് മുഹമ്മദ് കൈഫാണ്. 141 പന്തില്‍ നിന്ന് മൂന്ന് ഫോറ് രണ്ട് സിക്‌സും അടക്കം 40 റണ്‍സാണ് കൈഫ് നേടിയത്. താരത്തിന് പുറമെ വിന്‍ഡീസ് കരുത്തന്‍ ക്രിസ് ഗെയ്ല്‍ 21 റണ്‍ഡസും യഷ്പാല്‍ സിങ് 20 റണ്‍സും ദിബബ്രതാ ദാസ് പുറത്താകാതെ 20 റണ്‍സ് നേടി.
ക്യാപിറ്റല്‍സിന് വേണ്ടി ദവാല്‍ കുല്‍ക്കര്‍ണി രണ്ട് വിക്കറ്റ്‌നേടിയപ്പോള്‍ ഇഖ്ബാല്‍ അബ്ദുള്ള മൂന്ന് വിക്കറ്റ് നേടി. ആഷ്‌ളി നേഴ്‌സിന് ഒരു വിക്കറ്റും നേടാന്‍ സാധിച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് വേണ്ടി പുറത്താകാതെ ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഇയാന്‍ ബെല്ലാണ്, 49 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. ബെന്‍ ഡങ്ക് 22 റണ്‍സും ഭരത് ചിപ്ലി 22 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി. അവസാന ഘട്ടത്തില്‍ ആഷ്‌ളി നഴ്‌സിന്റെയും (11)* ഇയാന്‍ ബെല്ലിന്റെയും കൂട്ടുകെട്ടാണ് ടീമിനെ വിജയത്തില്‍ എത്തിച്ചത്.
Content Highlight: S. Sreeshanth In Great Maiden Over At Legends League