| Friday, 5th February 2021, 8:56 pm

ഐ.പി.എല്‍ താരലേലത്തിലേക്ക് ശ്രീശാന്തും

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: 2021 ഐ.പി.എല്‍ താരലേലത്തിലേക്ക് ശ്രീശാന്തും. ഈ മാസം 18ന് ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു.

ആകെ 1097 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. 75 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില.

2013ലായിരുന്നു ശ്രീ അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. അന്നു രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെയാണ് ഒത്തുകളി സംശയത്തിന്റെ പേരില്‍ അദ്ദേഹത്തിന് അറസ്റ്റും വിലക്കും നേരിടേണ്ടിവന്നത്.

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനു വേണ്ടി കളിച്ചായിരുന്നു പേസറുടെ മടങ്ങിവരവ്. എന്നാല്‍ പ്രതീക്ഷിക്കൊത്ത പ്രകടനം നടത്താന്‍ ശ്രീയ്ക്കായിരുന്നില്ല.

ഐ.പി.എല്ലില്‍ 44 കളികളില്‍ നിന്ന് 40 വിക്കറ്റാണ് ശ്രീശാന്തിന്റെ സമ്പാദ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: S Sreesanth to IPL Auction 2021

We use cookies to give you the best possible experience. Learn more