| Sunday, 3rd December 2023, 7:34 pm

റിങ്കു സിങ് ബോക്‌സര്‍ മുഹമ്മദ് അലിയെപോലെയാണ്: എസ്. ശ്രീശാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ ടി-ട്വന്റി പരമ്പരയില്‍ റിങ്കു സിങ്് മികച്ച പ്രകടനമാണ് നടത്തിയത്. ഇപ്പോള്‍ റിങ്കു സിങ്ങി ഇതിഹാസ ബോക്‌സര്‍ മുഹമ്മദ് അലിയുമായി താരതമ്യം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസ് ബൗളര്‍ ശ്രീശാന്ത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കായിക താരങ്ങളില്‍ ഒരാളായിരുന്നു മുഹമ്മദ് അലിയെന്നും റിങ്കുവിന്റെ മനോഭാവം മുഹമ്മദ് അലിക്ക് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ഓസ്‌ട്രേലിയയും ആയി നടക്കുന്ന അഞ്ച് ടി-ട്വന്റി മത്സരത്തില്‍ മൂന്നെണ്ണവും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. 2023 ലോകകപ്പ് ഫൈനലിനു ശേഷം ഓസീസിനെതിരെ ഇറങ്ങിയത് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള യുവ ഇന്ത്യന്‍ നിരയാണ്. പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി മധ്യനിരയില്‍ ഇറങ്ങി മികച്ച പ്രകടനം കാഴ്ചവച്ച റിങ്കു സിങ്ങിനെ പ്രശംസിക്കുകയാണ് ശ്രീശാന്ത്.

‘ഞാന്‍ അവന്റെ ആത്മവിശ്വാസം ഇഷ്ടപ്പെടുന്നു, കെ.കെ.ആറിനും ഉത്തര്‍പ്രദേശിനും വേണ്ടി മികച്ച രീതിയില്‍ കളിച്ച റിങ്കു മത്സരങ്ങളില്‍ സ്ഥിരത പുലര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടിയും അവന്‍ നന്നായി കളിക്കുന്നു. മുഹമ്മദ് അലിയെ പോലെ അവന്‍ മനസ്സ് തുറന്നു സംസാരിക്കുന്നു,’ശ്രീശാന്ത് പറഞ്ഞു.

ഓസ്‌ട്രേലിയയും ആയുള്ള മത്സരത്തില്‍ മിഡില്‍ ഓര്‍ഡറില്‍ റിങ്കു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 99 റണ്‍സ് നേടി 190.38 ആണ് റിങ്കുവിന്റെ സ്‌ട്രൈക്ക് റേറ്റ്.

2023 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി 474 റണ്‍സ് ആണ് റിങ്കു 149.53 സ്‌ട്രൈക്ക് റേറ്റില്‍ അടിച്ചെടുത്തത്. തുടര്‍ച്ചയായി അഞ്ച് സിക്‌സറുകള്‍ അടിച്ച് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ച റിങ്കുവിനെ ആരും മറന്നുകാണില്ല. ഇന്ത്യക്കുവേണ്ടി ഫിനിഷര്‍ ലൈനില്‍ വരെ ആക്രമിച്ചു കളിക്കുന്ന റിങ്കുവിനെ മഹേന്ദ്ര സിങ് ധോണിയെ ഓര്‍മിപ്പിക്കുന്നതാണെന്നും ക്രിക്കറ്റ് താരങ്ങള്‍ പറഞ്ഞിരുന്നു.

Content Highlight: S. Sreesanth says Rinku Singh is like boxer Muhammad Ali

We use cookies to give you the best possible experience. Learn more