Cricket
കണ്ടാല്‍ ഗൗരവക്കാരനാണെന്ന് തോന്നും, എന്നാല്‍ അദ്ദേഹം ഒരു തമാശക്കാരനാണ്; ഇന്ത്യന്‍ മുന്‍ താരത്തെകുറിച്ച് ശ്രീശാന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 23, 08:05 am
Thursday, 23rd November 2023, 1:35 pm

ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ പ്രശംസിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പെസറും മലയാളി താരവുമായ എസ്. ശ്രീശാന്ത്.

ഗംഭീര്‍ ശരിക്കും നല്ല ഒരു വ്യക്തിയാണെന്നും ഗംഭീറിനെ കണ്ടാല്‍ വളരെ ഗൗരവമുള്ള ആളാണെന്ന് തോന്നുമെങ്കിലും അദ്ദേഹം നന്നായി തമാശകള്‍ പറയുന്ന ഒരാളാണെന്നാണ് ശ്രീശാന്ത് പറഞ്ഞത്.

‘ഗംഭീര്‍ ശരിക്കും നല്ല ഒരു വ്യക്തിയാണ്. ഞാന്‍ ഗംഭീറിനെ പിന്തുണയ്ക്കുന്നവരില്‍ ഒരാളാണ്. എന്നാല്‍ പല ആളുകളും അദ്ദേഹത്തെ എതിര്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നില്ല. ഇപ്പോള്‍ ഗംഭീര്‍ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മാത്രമല്ല നല്ല കാര്യങ്ങള്‍ ചെയ്യുന്നത്. രാജ്യത്തിന് വേണ്ടിയും അദ്ദേഹം നല്ല സംഭാവനകള്‍ ചെയ്യാറുണ്ട്.

ഗംഭീറിനെ കണ്ടാല്‍ ഒരു ഗൗരവമുള്ള ആളായി തോന്നും എന്നാല്‍ അദ്ദേഹം തമാശകള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്. അദ്ദേഹം നന്നായി സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നു. ഗംഭീര്‍ തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഒരുപാട് സ്‌നേഹിക്കുന്നു,’ ശ്രീശാന്ത് സ്‌പോര്‍ട്‌സ് കീടയിലെ അഭിമുഖത്തില്‍ പറഞ്ഞു.

കളിക്കളത്തില്‍ ഗംഭീറിനൊപ്പമുള്ള അനുഭവവും മലയാളി താരം പങ്കുവെച്ചു.

‘2005-06 വര്‍ഷത്തില്‍ ഗംഭീര്‍ മികച്ച പ്രകടനം നടത്തിയിരുന്നു എന്നാല്‍ അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കില്ല. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയതോടുകൂടി ടീമിലെ ഗംഭീറിന്റെ സ്ഥാനം ടീമില്‍ സ്ഥിരമായി മാറി,’ ശ്രീശാന്ത് കൂട്ടിചേര്‍ത്തു.

2007 ടി-20 ലോകകപ്പും 2011 ഏകദിന ലോകകപ്പും ഇന്ത്യ നേടിയപ്പോള്‍ ഗംഭീറും ശ്രീശാന്ത് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ഈ രണ്ട് ലോകകപ്പിലും ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍ ആയിരുന്നു ഗംഭീര്‍.

ഇന്ത്യന്‍ ടീമിനായി 198 മത്സരങ്ങളില്‍ നിന്നും 15153 റണ്‍സാണ് ഗംഭീറിന്റെ അക്കൗണ്ടിലുള്ളത്. അതേസമയം ശ്രീശാന്ത് ഇന്ത്യക്കായി 169 വിക്കറ്റും നേടിയിട്ടുണ്ട്.

Content Highlight: S. Sreesanth has praised former India teammate Gautam Gambhir.