തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇ.എം.എസ്സിന്റെ മകന്‍ എസ്. ശശി അന്തരിച്ചു. 67 വയസായിരുന്നു.
മകളുടെ വീട്ടില്‍ വെച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിക്കുകയായിരുന്നു.
സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയുടെ അക്കൗണ്ട്‌സ് മാനേജരായി പ്രവര്‍ത്തിച്ചിരുന്നു. ഇ.എം.എസിനൊപ്പം ഏറെക്കാലം ദല്‍ഹിയിലായിരുന്നു താമസം. സി.പി.ഐ.എം ദേശാഭിമാനി മാനേജ്മെന്റ് ബ്രാഞ്ച് അംഗമായിരുന്നു.
ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ.എസ് ഗിരിജയാണ് ഭാര്യ. മക്കള്‍: അനുപമ ശശി (തോഷിബ, ദല്‍ഹി), അപര്‍ണ ശശി (ടി.സി.എസ്, മുംബൈ). മരുമക്കള്‍: എ.എം. ജിഗീഷ് (ദി ഹിന്ദു, സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ദല്‍ഹി), രാജേഷ് ജെ. വര്‍മ (ഗോദ്റേജ് കമ്പനി മെക്കാനിക്കല്‍ എന്‍ജിനിയര്‍, മുംബൈ).
പരേതയായ ആര്യ അന്തര്‍ജനമാണ് അമ്മ. ഡോ. മാലതി, പരേതനായ ഇ.എം. ശ്രീധരന്‍, ഇ. എം. രാധ (വനിതാ കമ്മീഷന്‍ അംഗം) എന്നിവരാണ് സഹോദരങ്ങള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content highlight: S Sasi, Son of former CM EMS Namboothirippad passed away