തിരുവനന്തപുരം: പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പിണറായി വിജയന്‍ മാത്രമായിരിക്കും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എസ്. രാമചന്ദ്രന്‍ പിള്ള. വേറെയാരും പൊളിറ്റ് ബ്യൂറോയില്‍ നിന്ന് മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്ക് ശേഷം പ്രവര്‍ത്തനങ്ങളില്‍ മടങ്ങിയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് രാമചന്ദ്രന്‍ പിള്ളയുടെ പ്രതികരണം.
നേരത്തെ സി.പി.ഐ.എം നേതാവ് എം. വി ഗോവിന്ദന്റെ വൈരുദ്ധ്യാത്മക ഭൗതിക വാദത്തെക്കുറിച്ചുള്ള പ്രസ്താനവയില്‍ പ്രതികരണവുമായി രാമചന്ദ്രന്‍ പിള്ള രംഗത്തെത്തിയിരുന്നു.
വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് എക്കാലവും പ്രസക്തിയുണ്ടെന്നും എം. വി ഗോവിന്ദന്റെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശബരിമലയില്‍ ജനാഭിപ്രായം പ്രധാനമാണെന്നും എല്ലാവരുമായും ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക