പാര്‍ട്ടി പ്രവര്‍ത്തകരുടെ രാഷ്ട്രീയ നിലവാരം ഇന്നത്തെ കടമകള്‍ നിര്‍വ്വഹിക്കാന്‍ പ്രാപ്തമല്ലെന്ന് എസ്.ആര്‍.പി; ജനങ്ങള്‍ക്ക് നമ്മളോട് പലതും തുറന്ന് പറയാന്‍ ഭയമുണ്ടോ എന്നും പരിശോധിക്കണം
CPIM
പാര്‍ട്ടി പ്രവര്‍ത്തകരുടെ രാഷ്ട്രീയ നിലവാരം ഇന്നത്തെ കടമകള്‍ നിര്‍വ്വഹിക്കാന്‍ പ്രാപ്തമല്ലെന്ന് എസ്.ആര്‍.പി; ജനങ്ങള്‍ക്ക് നമ്മളോട് പലതും തുറന്ന് പറയാന്‍ ഭയമുണ്ടോ എന്നും പരിശോധിക്കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2019, 3:06 pm

മലപ്പുറം:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ കാരണങ്ങള്‍ സി.പി.ഐ.എം തുറന്ന മനസ്സോടെ പരിശോധിക്കുമെന്ന് സി.പി.ഐ.എം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള. ജനങ്ങളുമായി സംവാദം നടത്തും. എന്നാല്‍ ഇത് അവസാന തെരഞ്ഞെടുപ്പല്ലെന്നും എസ്.ആര്‍.പി പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ ഒരു ബലപ്രയോഗവും നടത്തിയിട്ടില്ല. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ശ്രമം മാത്രമാണ് സര്‍ക്കാര്‍ നടത്തിയത്. പൊതു ബോധത്തെ പുറകോട്ടടിപ്പിക്കാന്‍ വലതു പക്ഷ ശക്തികള്‍ക്ക് കഴിഞ്ഞു. അതിനെ തടയാന്‍ ഇടതു പക്ഷത്തിനായില്ല. എന്നാല്‍ അത് എന്തുകൊണ്ടെന്ന് പഠിക്കണമെന്നും എസ്.ആര്‍.പി പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ രാഷ്ട്രീയ നിലവാരം ഇന്നത്തെ കടമകള്‍ നിര്‍വ്വഹിക്കാന്‍ പ്രാപ്തമല്ല. ജനങ്ങളുമായുള്ള ബന്ധത്തില്‍ വിടവുണ്ട്. ജനങ്ങളെ മനസിലാക്കാനായില്ല. വോട്ടില്‍ ഇത്ര വലിയ കുറവ് എങ്ങനെയുണ്ടായെന്നും ജനങ്ങള്‍ക്ക് നമ്മളോട് പലതും തുറന്ന് പറയാന്‍ ഭയമുണ്ടോ എന്നും പരിശോധിക്കണം. സംഘടന സ്ഥിതി ഗൗരവതരമാണെന്നും എസ്.ആര്‍.പി പറഞ്ഞു.