കോഴിക്കോട്: ദേവികുളം സബ് കലക്ടർ രേണുരാജിനെതിരെ മോശം പരാമർശം നടത്തിയ ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രനെ തള്ളി ഭരണ പരിഷ്കാര കമ്മീഷൻ ചെയര്‍മാനായ വി.എസ് അച്യുതാനന്ദൻ. സബ്‌കളക്ടറോടുള്ള എം.എൽ.എയുടെ പെരുമാറ്റം മോശമായിരുന്നു എന്ന് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.എസ്. അച്യുതാനന്ദൻ. ഇതിനു മുൻപ്, എസ് രാജേന്ദ്രൻ ഭൂമാഫിയയുടെ ആളാണെന്നു വി.എസ്. പരസ്യമായി പറഞ്ഞിരുന്നു.
മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മാണം തടയാൻ ഉത്തരവിട്ട സബ് കലക്ടർ രേണു രാജിന് ബോധമില്ലെന്നു പറഞ്ഞുകൊണ്ട് എസ്. രാജേന്ദ്രൻ അപമാനിച്ചിരുന്നു. എം എല്‍ എയുടെ കാവലിലായിരുന്നു അനധികൃത മൂന്നാറിൽ അനധികൃത നിര്‍മാണം നടന്നുകൊണ്ടിരുന്നത്.
Also Read രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ “വന്ദേഭാരത്” വെള്ളിയാഴ്ച മുതൽ
എസ്. രാജേന്ദ്രൻ എം.എൽ.എ കലക്ടർക്കെതിരെ നടത്തിയ പരാമർശങ്ങൾ അനുചിതമെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടേറിയറ്റും അഭിപ്രായപ്പെട്ടിരുന്നു. അനുചിതമായും പൊതുജനമധ്യത്തിൽ വെച്ചും നടത്തിയ ആക്ഷേപം എം.എൽ.എയുടെ പദവിക്ക് യോജിക്കാത്തതാണ്. പാർട്ടിക്കും ഈ നടപടി അപമാനമുണ്ടാക്കി. ഖേദപ്രകടനം ശരിയയായ രീതിയിലും ആയിരുന്നില്ല. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് നിലപാട് വ്യക്തമാക്കി.