മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍.സ്വാമി. 1984ല്‍ സിനിമാമേഖലയിലേക്കെത്തിയ എസ്.എന്‍.സ്വാമി 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ചു. മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളായ സേതുരാമയ്യര്‍ എന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ സൃഷ്ടാവും സാഗര്‍ ഏലിയാസ് ജാക്കി എന്ന അധോലോക നായകന്റെ സൃഷ്ടാവും എസ്.എന്‍ സ്വാമിയാണ്.മോഹന്‍ലാലിന്റെ ഒരു സിനിമ മോശമായതുകൊണ്ട് മോഹന്‍ലാല്‍ മോശമാണെന്ന് പറയാന്‍ കഴിയില്ലെന്ന് എസ്.എന്‍ സ്വാമി പറയുന്നു. ഒരു സിനിമ ഹിറ്റായാല്‍ മോഹന്‍ലാല്‍ പഴയതിലും അപ്പുറം പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി എന്ന നടന്റെ എത്രയോ സിനിമകള്‍ മോശമായിട്ടുണ്ടെന്നും എന്നാല്‍ അതിന് ശേഷം വന്ന കണ്ണൂര്‍ സ്‌ക്വാഡ്, ഭ്രമയുഗം തുടങ്ങിയ സിനിമകളെല്ലാം ഹിറ്റായില്ലേ എന്നും എസ്.എന്‍ സ്വാമി ചോദിക്കുന്നു.
നടന്‍, താരം എന്ന് പറഞ്ഞ് നമുക്ക് ഒരു അഭിനേതാവിനെ വേര്‍തിരിക്കാന്‍ കഴിയില്ലെന്നും താരം, നടന്‍ തുടങ്ങിയ വ്യത്യാസങ്ങള്‍ അഭിനയത്തില്‍ വരില്ലെന്നും അദ്ദേഹം പറയുന്നു. ഓണ്‍ ലൂക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എസ്.എന്‍ സ്വാമി‘മോഹന്‍ലാലിന്റെ ഒരു സിനിമ മോശമായതുകൊണ്ട് മോഹന്‍ലാല്‍ മോശമാണെന്ന് പറയാന്‍ കഴിയുമോ? ഒരു പടം ഹിറ്റായാല്‍ മോഹന്‍ലാല്‍ പഴയതിനും അപ്പുറം പോകും. മോഹന്‍ലാലിലെ അഭിനേതാവ് എവിടെയും പോകില്ല.
മമ്മൂട്ടി എന്ന് പറയുന്ന നടന്റെ എത്രയോ സിനിമകള്‍ മോശമായി, അത് കഴിഞ്ഞ് വന്ന ഭ്രമയുഗം, കണ്ണൂര്‍ സ്‌ക്വാഡ് ഒക്കെ ഹിറ്റായില്ലെ. താരം, നടന്‍ എന്നൊക്കെ പറഞ്ഞ് നമുക്ക് ഒരു അഭിനേതാവിനെ വേര്‍തിരിക്കാന്‍ കഴിയില്ല. സ്റ്റാര്‍, നടനെന്നൊക്കെയുള്ള വ്യത്യസം അഭിനയത്തിലൊന്നും വരില്ല,’ എസ്.എന്‍ സ്വാമി പറയുന്നു.