എസ്.എന്‍ സ്വാമിയുടെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കളിക്കളം. മമ്മൂട്ടി, മുരളി, ശ്രീനിവാസന്‍, ശോഭന, എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മമ്മൂട്ടി നല്ലവനായ കള്ളന്റെ വേഷമാണ് അവതരിപ്പിച്ചത്.
കളിക്കളം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് എസ്.എന്‍ സ്വാമി. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേരില്ലെന്നും മമ്മൂട്ടിയുടെ ജീവിതത്തില്‍ അങ്ങനെയൊരു കഥാപാത്രം ആ ഒന്ന് മാത്രമേ ചെയ്തിട്ടുള്ളുവെന്നും എസ്.എന്‍ സ്വാമി പറയുന്നു. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ നിര്‍ബന്ധമായിരുന്നു കളിക്കളം പോലൊരു സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യന്‍ അന്തിക്കാടാണ് കുടുംബചിത്രമല്ലാതെ മമ്മൂട്ടിയെ വെച്ച് ഒരു കള്ളന്റെ കഥ പറയുന്ന ചിത്രം ചെയ്യാമെന്ന് പറഞ്ഞതെന്നും അദ്ദേഹം തന്നെയാണ് ഇത്തരത്തിലൊരു കഥ സജസ്റ്റ് ചെയ്തതെന്നും എസ്.എന്‍ സ്വാമി പറയുന്നു. ഓണ്‍ ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളിക്കളം എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് പേരില്ല. പേരില്ലാതെ മമ്മൂട്ടി തന്റെ ജീവിതത്തില്‍ ഒരേ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളു. അത് ഈ ചിത്രമാണ്. കളിക്കളത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഒരു പേരില്ല. അതില്‍ സിനിമക്കകത്ത് തന്നെ ശ്രീനിവാസന്‍ ഒരു വട്ടം വന്ന് പേരെന്തായിരുന്നു ഞാന്‍ ചോദിച്ചിട്ട് പറഞ്ഞിട്ടില്ലെന്ന് പറയുന്ന ഒരു സീനുണ്ടായിരുന്നു.
സത്യന്‍ സാറിന് നിര്‍ബന്ധമായിരുന്നു അങ്ങനെ ഒരു കഥ വേണമെന്ന്. അല്ലാതെ ഒരു ഫാമിലി കഥ വേണമെന്ന് പുള്ളി എന്നോട് പറഞ്ഞിട്ടേയില്ല. എനിക്ക് മമ്മൂട്ടിയെ വെച്ച് വളരെ ഡിഫറന്റ്റ് ആയിട്ടുള്ള ഒരു കഥ വേണം, സ്ഥിരം ചെയ്യുന്നതുപോലെ ഒരു കുടുംബ ചിത്രം ആകേണ്ട ഒരു കള്ളന്റെ കഥ എടുത്താലോ സ്വാമി എന്ന് പറഞ്ഞിട്ട് സത്യന്‍ സാറുതന്നെ എന്നോട് ഇങ്ങോട്ട് സജസ്റ്റ് ചെയ്ത കഥയാണ് കളിക്കളത്തിലേത്,’ എസ്.എന്‍ സ്വാമി പറയുന്നു.
Content Highlight: S.N Swami Talks About Kalikkalam Movie