മലയാളത്തിലെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലെ കള്‍ട്ടാണ് സി.ബി.ഐ സീരീസിലുള്ള ചിത്രങ്ങൾ. സേതുരാമയ്യര്‍ സി.ബി.ഐയോളം ആഘോഷിക്കപ്പെട്ട ഒരു കുറ്റാന്വേഷകന്‍ മലയാളത്തിലുണ്ടാകില്ല.
മലയാളത്തിലെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലെ കള്‍ട്ടാണ് സി.ബി.ഐ സീരീസിലുള്ള ചിത്രങ്ങൾ. സേതുരാമയ്യര്‍ സി.ബി.ഐയോളം ആഘോഷിക്കപ്പെട്ട ഒരു കുറ്റാന്വേഷകന്‍ മലയാളത്തിലുണ്ടാകില്ല.
എസ്. എൻ സ്വാമിയുടെ രചനയിൽ കെ. മധു സംവിധാനം ചെയ്ത സി.ബി.ഐ സീരിസിലെ ചിത്രങ്ങളെല്ലാം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവസാനമിറങ്ങിയ സി.ബി.ഐ 5 ദി ബ്രെയിൻ സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നേടിയത്.
സേതുരാമയ്യർ പോലൊരു വേഷം ഇനി മമ്മൂട്ടിക്ക് ചെയ്യാൻ കഴിയില്ലെന്നാണ് എസ്. എൻ സ്വാമി പറയുന്നത്. ഇനി മറ്റൊരു സിനിമയിലും സി.ബി.ഐ ആയി അഭിനയിക്കാൻ മമ്മൂട്ടി തയ്യാറാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു എസ്.എൻ. സ്വാമി
‘സി.ബി.ഐ എന്ന പടത്തിന്റെ മൊത്തം ഗ്ലാമറും അത് ഇന്നും പ്രേക്ഷകരെ ആകർഷിക്കുന്നതും ആ പേരിലും മമ്മൂട്ടിയുടെ അഭിനയത്തിലുമാണ്. കാരണം അതൊരു വ്യത്യസ്തമായ വേഷമാണ്.
ആ കഥാപാത്രം മമ്മൂട്ടിക്ക് മുമ്പും ചെയ്യാൻ പറ്റില്ല, പിന്നെയും ചെയ്യാൻ പറ്റില്ല. ഇനി ആ കഥാപാത്രം ഒരു പടത്തിലും മമ്മൂട്ടിക്ക് ചെയ്യാൻ പറ്റില്ല. സി.ബി.ഐയിൽ ഒരു പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വരുന്നതെങ്കിൽ പിന്നീട് ഇഷ്ടംപോലെ സിനിമകൾ ചെയ്തേനെ.
എത്രയോ സിനിമകളിൽ മുമ്പും ചെയ്തിട്ടുണ്ട് പിന്നേം ചെയ്തിട്ടുണ്ട്. പക്ഷെ സി. ബി. ഐ എന്ന ക്യാരക്ടറൈസേഷൻ ഇനി ചെയ്യാൻ കഴിയില്ല. ഇനി അയാൾക്ക് വേറൊരു പടത്തിലും സി.ബി.ഐ ആയി അഭിനയിക്കാൻ കഴിയില്ല. അതിന് തയ്യാറുമാവില്ല പുള്ളി.
കാരണം അപ്പോൾ പ്രേക്ഷകർ ഇതുമായി താരതമ്യപ്പെടുത്തും അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ഇതിനെ ബന്ധപ്പെടുത്തും. അതുകൊണ്ട് തന്നെ ഇനി ഒരു സിനിമയിൽ സി.ബി. ഐ ആയി അദ്ദേഹം അഭിനയിക്കുമെന്ന് തോന്നുന്നില്ല,’എസ്.എൻ സ്വാമി പറയുന്നു.
Content Highlight: S.N Swami Talk About Mammooty’s Character In CBI series