| Thursday, 1st August 2024, 12:02 pm

സേതുരാമയ്യരിലെ ആ ട്വിസ്റ്റ്‌ തപസിരുന്ന് കിട്ടിയതാണ്, വെറുതെ കിട്ടിയതല്ല: എസ്.എൻ സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലെ കള്‍ട്ടാണ് സി.ബി.ഐ സീരീസിലുള്ള ചിത്രങ്ങൾ. സേതുരാമയ്യര്‍ സി.ബി.ഐയോളം ആഘോഷിക്കപ്പെട്ട ഒരു കുറ്റാന്വേഷകന്‍ മലയാളത്തിലുണ്ടാകില്ല.

എസ്.എൻ സ്വാമിയുടെ രചനയിൽ പിറന്ന കഥാപാത്രമാണ് മമ്മൂട്ടിയുടെ സേതുരാമയ്യർ. സി. ബി. ഐ സീരീസ് ചിത്രങ്ങളിൽ ഏറ്റവും വിജയമായ ഭാഗമായിരുന്നു സേതുരാമയ്യർ സി.ബി.ഐ.

ചിത്രത്തിൽ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന ട്വിസ്റ്റുകളിൽ ഒന്നാണ് ഈശോ, മോസി എന്ന പേര് റിവീൽ ചെയ്യുന്ന ക്ലൈമാക്സ്‌ ഭാഗം. ഒരുപാട് ആലോചിച്ച് തപസിരുന്നിട്ടാണ് ആ ഐഡിയ തനിക്ക് കിട്ടിയതെന്ന് എസ്.എൻ.സ്വാമി പറയുന്നു. നേരെ വെച്ചാലും തിരിച്ച് വായിച്ചാലും അർത്ഥം കിട്ടുന്ന പേരായിരുന്നു തനിക്ക് വേണ്ടിയിരുന്നതെന്നും എസ്.എൻ. സ്വാമി പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സേതുരാമയ്യറിലെ ഈശോ, മോസിയൊന്നും വെറുതെ കിട്ടിയതല്ല. തപസിരുന്നു കിട്ടിയതാണ്. അതായത് എന്റെ മനസിൽ ആദ്യം തോന്നിയത് ഈശോ, മോസി എന്ന പേരൊന്നുമല്ല.

ഒരു പേര് നേരെ വായിച്ചാൽ ഒരു അർത്ഥം ഉണ്ടാവണം. അതുപോലെ തലതിരിച്ചു വായിച്ചാൽ വേറൊരു അർത്ഥവും ഉണ്ടാവണം. പക്ഷെ രണ്ടും നമ്മുടെ കഥയ്ക്ക് ചേരുന്നതാവണം.

അങ്ങനെയാണ് അത് കിട്ടിയത്. ഈശോയെന്നും വായിക്കാം, മോസിയെന്നും വായിക്കാം. മോസി എന്നാൽ അയാളുടെ മരുമകളുടെ പേരാണ്. ഈശോ എന്നെഴുതുന്നത് അയാൾ മരിക്കാൻ നേരത്ത് പ്രാർത്ഥിച്ചതാണെന്നാവും സാധാരണക്കാർക്ക് തോന്നുക. പക്ഷെ ശരിക്കും ആ പേരിലൂടെ ആരാണ് അയാളെ കൊല്ലാൻ നോക്കിയതെന്ന് കാണിച്ച് കൊടുത്തതാണ്,’എസ്. എൻ സ്വാമി പറയുന്നു.
അതേസമയം എസ്.

എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത സീക്രെട്ട് എന്ന ചിത്രം കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൻ അപർണ ദാസ്, ഗ്രിഗറി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight: S.N.Swami About Twist In Sethuramayyar CBI Movie

We use cookies to give you the best possible experience. Learn more