| Thursday, 8th August 2024, 8:42 am

ആ ചിത്രത്തിൽ അഭിനയിച്ചതിന് മമ്മൂട്ടിയെ ആരും കുറ്റപ്പെടുത്തിയില്ല, കാരണം..: എസ്. എൻ സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍.സ്വാമി. 1984ല്‍ സിനിമാമേഖലയിലേക്കെത്തിയ എസ്.എന്‍.സ്വാമി 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ചു. മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായ സേതുരാമയ്യര്‍ എന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ സൃഷ്ടാവും സ്വാമി തന്നെയാണ്.

സേതുരാമയ്യറിന് പുറമെ ദി ട്രൂത്ത്, ഓഗസ്റ്റ് 1 തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളെല്ലാം എസ്.എൻ സ്വാമി മമ്മൂട്ടിക്ക് നൽകിയിട്ടുണ്ട്. ഈയിടെ ഇറങ്ങി വലിയ വിജയമായ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തെ കുറിച്ച് പറയുകയാണ് എസ്.എൻ സ്വാമി.

ഭ്രമയുഗത്തിൽ മമ്മൂട്ടി വലിയ വില്ലാനാണെന്നും ആളുകൾ നല്ല അഭിപ്രായം പറഞ്ഞ ചിത്രമാണതെന്നും എസ്.എൻ സ്വാമി പറയുന്നു. നായക സങ്കല്പങ്ങൾ തകർക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് മമ്മൂട്ടിയെന്നും നാച്ചുറൽ വേഷങ്ങൾ ചെയ്യാനാണ് മമ്മൂട്ടി ആഗ്രഹിക്കുന്നതെന്നും എസ്.എൻ സ്വാമി പറഞ്ഞു. ദി ഫോർത്ത് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭ്രമയുഗം എന്ന പടം. അതിൽ മമ്മൂട്ടി ഭൂലോക വില്ലനാണ്. ആ പടം നല്ല വിജയവും നേടി. ഇഷ്ടംപോലെ ആളുകൾ നല്ല അഭിപ്രായം പറഞ്ഞു. പക്ഷെ മമ്മൂട്ടിയെ ആരും കുറ്റപ്പെടുത്തിയില്ല. കാരണം. അതൊരു കഥാപാത്രം മാത്രമാണ്.

വെറുക്കാനുള്ള കഥാപാത്രമല്ല അത്. മമ്മൂട്ടി നായക സങ്കല്പങ്ങൾ തകർക്കണമെന്ന് കരുതുന്ന ഒരാളാണ്. ഹീറോയിസം എന്ന് പറയുന്ന കാര്യത്തിന് പുള്ളി അങ്ങനെ വലിയ വില കല്പിക്കുന്നില്ല. പുള്ളിക്കിഷ്ടം നാച്ചുറലായിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ്.

ജനങ്ങൾക്ക് മനസിലാവുന്ന ആളുകൾക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമകളാവണം എന്നാണ് പുള്ളിയുടെ ആഗ്രഹം. അമാനുഷികത്വം ഒന്നും പാടില്ല എന്നൊക്കെ ഉണ്ടായിരുന്നു. എന്നാലും ഇടയ്ക്കൊക്കെ ചില ഗുസ്തി പടങ്ങളും പുള്ളി ചെയ്യാറുണ്ട്,’എസ്.എൻ സ്വാമി പറയുന്നു.

അതേസമയം എസ്. എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത സീക്രെട്ട് എന്ന ചിത്രം കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൻ അപർണ ദാസ്, ഗ്രിഗറി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight: S.N Swami About Mammooty’s Bramayugham Movie

Latest Stories

We use cookies to give you the best possible experience. Learn more