മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. 1984ല്‍ പുറത്തിറങ്ങിയ ചക്കരയുമ്മയിലൂടെ സിനിമാമേഖലയിലേക്കെത്തിയ എസ്.എന്‍. സ്വാമി 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ചു. സേതുരാമയ്യര്‍, സാഗര്‍ ഏലിയാസ് ജിക്കി, നരസിംഹ മന്നാഡിയാര്‍ തുടങ്ങി മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളുടെ സ്രഷ്ടാവാണ് എസ്.എന്‍. സ്വാമി.
കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങി വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന വേഷത്തിൽ എത്തിയ ജയ ജയ ജയ ജയഹേ. വിപിൻ ദാസ് സംവിധാനം ചെയ്ത ചെയ്ത ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് എസ്.എൻ. സ്വാമി.
പെണ്ണുങ്ങളുടെ മനശാസ്ത്രം കാരണമാണ് ആ സിനിമ വലിയ വിജയമായതെന്നും ഇന്നത്തെ സ്ത്രീകൾ പണ്ടത്തെപോലെയല്ലെന്നും എസ്.എൻ. സ്വാമി പറയുന്നു. ആണുങ്ങൾ പറയുന്നത് കേൾക്കേണ്ട കാലഘട്ടം കഴിഞ്ഞെന്നും പെണ്ണുങ്ങളെ ഉപദ്രവിക്കുന്ന ഒരു കഥാപാത്രത്തെ തനിക്ക് ഇഷ്ടമില്ലെന്നും എസ്.എൻ. സ്വാമി പറഞ്ഞു. ഓൺലൂക്കേർസ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആണടിച്ചാൽ തിരിച്ചടിക്കും, ആവശ്യമില്ലാത്തത് പറഞ്ഞാൽ തിരിച്ചു പറയും. ആ പടം വിജയിക്കാൻ കാരണം അതാണ്. പെണ്ണുങ്ങളുടെ മനസിന്റെ മനശാസ്ത്രമാണ് ആ സിനിമയുടെ വിജയം.
അങ്ങനെ ആണുങ്ങളുടെ അടി കൊള്ളേണ്ട കാലഘട്ടം കഴിഞ്ഞു. ആണുങ്ങൾ പറയുന്നത് കേൾക്കേണ്ട കാലഘട്ടം കഴിഞ്ഞു. ഒന്ന് രണ്ട് വട്ടം ക്ഷമിക്കും. മൂന്നാമത്തെ വട്ടം തിരിച്ച് പറയും. കാരണം ഇന്നത്തെ പെണ്ണുങ്ങൾ ആണുങ്ങളെക്കാൾ മിടുക്കികളാണ്.
അവർ ഏത് ഫീൽഡിലാണ് മോശമായിട്ടുള്ളത്. ഒരാൾ സമ്പാദിക്കണം ഒരാൾ വീട് നോക്കണം, അവർക്കൊരു സ്ഥാനമുണ്ട് എന്നൊക്കെ പറഞ്ഞ് അവരെ കാറ്റഗറി തിരിക്കാനേ പാടില്ല. അവരെ മാറ്റി നിർത്തുന്ന കാര്യവും ഒരിക്കലും ചിന്തിക്കാൻ പാടില്ല.
അങ്ങനെയൊരു സാധനവും ഞാൻ ഉപയോഗിക്കില്ല. പെണ്ണുങ്ങളെ ശിക്ഷിക്കുന്ന പെണ്ണുങ്ങളെ ഉപദ്രവിക്കുന്ന ഒരു കഥാപാത്രം എനിക്കിഷ്ടമല്ല. കാരണം എനിക്ക് വലിയ റെസ്‌പെക്ടാണ് സ്ത്രീകളോട്, ആ റെസ്‌പെക്ട് എന്റെ സിനിമയിലും ഉണ്ടാവും,’എസ്.എൻ. സ്വാമി പറയുന്നു.
Content Highlight: S.N.Swami About Jaya Jaya Jaya Jayahe Movie