| Wednesday, 23rd January 2019, 6:17 pm

എസ് കലേഷിന്റെ ശബ്ദമഹാസമുദ്രത്തിന് കേരള സാഹിത്യ അക്കാദമി കനകശ്രീ പുരസ്‌ക്കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: 2017ലെ കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എസ് കലേഷിന്റെ ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തിനാണ് കനകശ്രീ പുരസ്‌ക്കാരം.

ഇതിന് പുറമേ മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം എന്ന പി പവിത്രന്റെ പുസ്തകത്തിന് ഐസി ചാക്കോ പുരസ്‌ക്കാരവും ചെറുകഥയ്ക്കുള്ള ഗീതാ ഹിരണ്യന്‍ പുരസ്‌കാരം അബിന്‍ ജോസഫിന്റെ കല്യാശ്ശേരി തീസിസിനുമാണ്.

Also Read  രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; പ്രിയങ്കയേയും ക്ഷണിക്കുമെന്ന് മുല്ലപ്പള്ളി

ഉപന്യാസത്തിനുള്ള സിബി കുമാര്‍ അവാര്‍ഡ് മുരളി തുമ്മാരുകുടിക്കാണ്. തുഞ്ചന്‍സ്മാരക പ്രബന്ധമത്സരത്തിനുള്ള പുരസ്‌കാരത്തിന് ശീതള്‍ രാജഗോപാല്‍ അര്‍ഹയായി.

മറ്റ് പുരസ്‌ക്കാരങ്ങള്‍ വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി എന്‍ പിള്ള അവാര്‍ഡ് ഡോ. പി സോമന്റെ മാര്‍ക്സിസം ലൈംഗികത സ്ത്രീപക്ഷം എന്ന പുസ്തകത്തിനും വൈദിക സാഹിത്യത്തിനുള്ള കെ.ആര്‍ നമ്പൂതിരി പുരസ്‌കാരം പി.കെ ശ്രീധരന്റെ അദ്വൈതശിഖരവും അര്‍ഹമായി.
DoolNews Video

 

Latest Stories

We use cookies to give you the best possible experience. Learn more