| Thursday, 17th May 2012, 12:29 pm

എസ്.കെ.എസ്.എസ്.എഫ്. ബഹറൈന്‍ ഓണ്‍ലൈന്‍ ക്ലാസ്സ് റൂം സംഗമം ശ്രദ്ധേയമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനാമ : എസ്.കെ.എസ്.എസ്.എഫ് ഐ.ടി സെല്ലിന് കീഴില്‍ 24 മണിക്കൂറും ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിന്റെ ബഹ്‌റൈന്‍ ശ്രോതാക്കളുടെ സംഗമം ശ്രദ്ധേയമായി.
ബഹ്‌റൈനിലെ വിവിധ ഏരിയകളിലിരുന്നു ഓണ്‍ലൈന്‍ ക്ലാസ്സ് റൂമില്‍ പ്രവര്‍ത്തിക്കുന്നവരും  റേഡിയോ ശ്രോതാക്കളുമാണ് കഴിഞ്ഞ ദിവസം മനാമ സമസ്താലയത്തില്‍ ഒത്തു ചേര്‍ന്നത്.
ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഐ.ടി സെ ല്ല് സംഘടിപ്പിച്ച സംഗമം പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു.
പ്രമുഖ പണ്ഢിതനും സൂഫി വര്യനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങ് കേരള ഇസ്ലാമിക് ക്ലാസ്സ് റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ ഐന്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വൈ.ചാന്‍സിലറുമായ ഡോ.ബഹാഉദ്ധീന്‍ നദ്‌വി മുഖ്യാതിഥിയായിരുന്നു. ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ നസീഹത്ത് മജ്‌ലിസും സദസ്സിന് ആവേശം പകര്‍ന്നു.

ഐ.ടി സെല്‍ കണ്‍വീനര്‍ മജീദ് ചോലക്കാട് ക്ലാസ്സ് റൂം വിശദീകരണത്തിന് നേതൃത്വം നല്‍കി. ഉമറുല്‍ ഫാറൂഖ് ഹുദവി, അബ്ദുറസാഖ് നദ്‌വി, അസ്‌ലം കളത്തിങ്ങല്‍, മൗസല്‍ മൂപ്പന്‍ തിരൂര്‍, എസ്.എം. അബ്ദുല്‍ വാഹിദ്, ശഹീര്‍ കാട്ടാമ്പള്ളി, കുഞ്ഞഹമ്മദ് ഹാജി, കുന്നോത്ത് കുഞബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

എസ്.കെ.എസ്.എസ്.എഫ് വൈ.പ്രസി. ഹംസ അന്‍വരി മോളൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഉബൈദുല്ലാ റഹ്മാനി മേലാറ്റൂര്‍ സ്വാഗതവും നൗഷാദ് വാണിമേല്‍ നന്ദിയും പറഞ്ഞു.

We use cookies to give you the best possible experience. Learn more