| Saturday, 29th October 2022, 10:17 pm

സോഷ്യല്‍ മീഡിയ ഭീകര ശൃംഖലകളുടെ ടൂള്‍കിറ്റ്: മന്ത്രി ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ ഭീകര ശൃംഖലകളുടെ ടൂള്‍കിറ്റായി മാറുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഭീകരവിരുദ്ധ സമിതിയുടെ(സി.ടി.സി) പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തീവ്രവാദ ശൃംഖലകളുടെ ടൂള്‍കിറ്റിലെ ശക്തമായ ഉപകരണങ്ങളായി മാറി.

തീവ്രവാദ വിരുദ്ധ യു.എന്‍ ട്രസ്റ്റ് ഫണ്ടിലേക്ക് ഈ വര്‍ഷം ഇന്ത്യ അര മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യും,’
എസ്. ജയശങ്കര്‍ പ്രഖ്യാപിച്ചു.

15 അംഗ രാജ്യങ്ങളുടെ പ്രതിനിധികള്‍ മുംബൈയിലെ ആദ്യ ദിവസത്തെ പരിപാടികള്‍ക്ക് ശേഷം ശനിയാഴ്ച ദല്‍ഹിയില്‍ നടന്ന സമാപന സെഷനിലും പങ്കെടുത്തു.

തീവ്രവാദ ഗ്രൂപ്പുകളുടെ പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം മൂലമുള്ള വെല്ലുവിളികള്‍ നേരിടാന്‍ ആഗോളതലത്തില്‍ യോജിച്ച ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യോഗത്തിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു.

തീവ്രവാദികളെ ‘പട്ടിണിക്കിടാന്‍’ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു.


CONTENT HIGHLIGHTL: S. JayaShankar says Social media is becoming a toolkit for terrorist networks

We use cookies to give you the best possible experience. Learn more