| Saturday, 26th January 2013, 9:38 am

എസ്. ജാനകി പത്മഭൂഷണ്‍ ബഹുമതി നിരസിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ ഗായിക എസ്.ജാനകി പദ്മഭൂഷണ്‍ ബഹുമതി നിരസിച്ചു. ഉത്തരേന്ത്യയില്‍ നിന്നുള്ള ആളുകളെ പദ്മ അവാര്‍ഡിനായി കൂടുതല്‍ പരിഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ബഹുമതി നിഷേധിക്കുന്നതെന്ന് അവര്‍ പറഞ്ഞു.[]

“എനിക്ക് കടുത്ത നിരാശയുണ്ട്. ഇത്തവണത്തെ പദ്മ അവാര്‍ഡുകളില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി. അതുകൊണ്ട് തന്നെ പദ്മഭൂഷണ്‍ ബഹുമതി സ്വീകരിക്കില്ല-ജാനകി പറഞ്ഞു.

ദക്ഷിണേന്ത്യയിലാണ് പദ്മ അവാര്‍ഡുകള്‍ നേടാന്‍ അര്‍ഹരായവര്‍ ഏറെയുള്ളത്. എന്നാല്‍ എന്തുകൊണ്ടോ പലരുടേയും പേര് ലിസ്റ്റില്‍ വന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു.

കേരളം തന്നെ പദ്മ അവാര്‍ഡുകള്‍ക്കായി 39 പേരുടെ പേരുകളാണ് കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് മുതിര്‍ന്ന നടന്‍ മധുവിന്(പദ്മശ്രീ) മാത്രമാണ് ബഹുമതി ലഭിച്ചത്.

മധുവിനൊപ്പം തന്നെ നടി ശ്രീദേവി, നാനാ പടേകര്‍ കായിക രംഗത്തുനിന്ന് ഷൂട്ടിങ് താരം വിജയ് കുമാര്‍, ബോക്‌സര്‍ ഡിങ്കോ സിങ്, ഗുസ്തിക്കാരന്‍ യോഗേശ്വര്‍ ദത്ത്, പര്‍വതാരോഹക പ്രേമലത അഗര്‍വാള്‍, കനൂയിങ് താരം ബജ്‌റങ് ലാല്‍ തക്കര്‍, പാരാംലിംപ്കിസ്‌ക് ഹൈജംപ് താരം എച്ച്.എന്‍. ഗിരിഷ, എന്നിവരും പത്മശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹരായി. എന്നിവര്‍ പത്മശ്രീ പുരസ്‌ക്കാത്തിന് അര്‍ഹരായി.

എസ്. ജാനകിയ്‌ക്കൊപ്പം പ്രതിരോധ വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ. എ. ശിവതാണുപിള്ള എന്നിവര്‍ക്കും പത്മഭൂഷണും ലഭിച്ചു.  108 പത്മ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്.

We use cookies to give you the best possible experience. Learn more