എസ്.ജെ.ഡി വിമതര്‍ ഇടതിലേക്ക്
Kerala
എസ്.ജെ.ഡി വിമതര്‍ ഇടതിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2013, 1:23 pm

[]കൊച്ചി: സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചവര്‍ ഇടതുമുന്നണിയിലേക്ക്.

പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ച കെ. കൃഷ്ണന്‍കുട്ടിയടക്കമുള്ളവരാണ് ഇടതുമുന്നണിയിലേക്ക് പോകുന്നത്.[]

ഇതിന്റെ ഭാഗമായി സോഷ്യലിസ്റ്റ് ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടിയുമായി കൃഷ്ണന്‍കുട്ടിയും പ്രേംനാഥും ചര്‍ച്ച നടത്തി. സോഷ്യലിസ്റ്റ് ജനതാദള്‍ എസ് നേതാക്കളായ മാത്യു ടി തോമസ്, ജോസ് തെറ്റയില്‍, തമ്പാന്‍ തോമസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

സോഷ്യലിസ്റ്റ് ജനതാ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെച്ച കെ. കൃഷ്ണന്‍ കുട്ടി പാര്‍ട്ടി അംഗമായി തുടരുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

ഏറെ നാളായി വിരേന്ദ്രകുമാറുമായി അദ്ദേഹം  അഭിപ്രായ ഭിന്നതിയിലായിരുന്നു. ഇതാണ് രാജിക്ക് കാരണമായി കണ്ടെത്തിയിരുന്നത്.

ഭാരവാഹിത്വം രാജിവച്ചില്ലെങ്കില്‍ കെ. കൃഷ്ണന്‍കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു എന്ന് സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റ്) സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാറിന്റെ പ്രതികരണം.

പാര്‍ട്ടിയുടെ ശത്രുക്കളുമായി കൃഷ്ണന്‍കുട്ടി വേദി പങ്കിട്ടിരുന്നതായും വീരേന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.