കത്തോലിക്ക വൈദികര്‍ക്ക് സ്ത്രീകളുടെ കാല്‍കഴുകി ശുശ്രൂഷ നടത്താം; മാര്‍പ്പാപ്പയുടെ ഉത്തരവ് പുറത്തിറങ്ങി
Daily News
കത്തോലിക്ക വൈദികര്‍ക്ക് സ്ത്രീകളുടെ കാല്‍കഴുകി ശുശ്രൂഷ നടത്താം; മാര്‍പ്പാപ്പയുടെ ഉത്തരവ് പുറത്തിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st January 2016, 9:41 pm

pope
വത്തിക്കാന്‍: പെസഹ ദിനത്തില്‍ കത്തോലിക്ക വൈദികര്‍ക്ക് സ്ത്രീകളുടെ കാല്‍കഴുകി ശുശ്രൂഷ നടത്താന്‍ മാര്‍പ്പാപ്പയുടെ അനുമതി. നേരത്തെ പുരുഷന്‍മാരുടെ കാല്‍ കഴുകാന്‍ മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ.  അന്ത്യത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്മാരുടെ കാല്‍ കഴുകിയതിന്റെ ഓര്‍മ്മ പുതുക്കാനാണ് പെസഹ ദിനത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.

ദൈവത്തില്‍ വിശ്വാസമുള്ള ആരുടെയും കാല്‍ കഴുകാവുന്നതാണെന്നും കല്‍പ്പനയില്‍ പറയുന്നുണ്ട്. സ്ഥാനമേറ്റതിനു പിന്നാലെ ക്രിസ്ത്യാനികളും മുസ്‌ലിംകളുമടക്കം പുരുഷന്മാരുടെയും സ്ത്രീകളുടെയും കാലുകള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കഴുകിയിരുന്നു.

മാര്‍പ്പാപ്പയുടെ ഈ ഉത്തരവ് വത്തിക്കാന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കയില്‍ ചില രൂപതകള്‍ക്ക് കീഴില്‍ നേരത്തെ തന്നെ സ്ത്രീകളുടെ കാല്‍കഴുകി ശുശ്രൂഷ നടത്താന്‍ അനുമതി നല്‍കിയിരുന്നു.