തിരുവനന്തപുരം: മാതൃഭൂമി സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്ന സാംസ്‌കാരിക നായകന്മാരെ പരിഹസിച്ച് എഴുത്തുകാരന്‍ എസ്.ഹരീഷ്. മീശ”വിവാദത്തെ തുടര്‍ന്ന് പരസ്യം പിന്‍വലിക്കുകയും നോവല്‍ പിന്‍വലിച്ചതിന് ശേഷം സാഹിത്യോത്സവത്തിന്റെസ്‌പോണ്‍സറായി മാറുകയും ചെയ്ത ഭീമ ഗ്രൂപ്പിനെയും ഹരീഷ് പരിഹസിച്ചു.
“മാതൃഭൂമി ലിറ്ററേച്ചര്‍ ഫെസ്റ്റ് ഇന്ന് തുടങ്ങിയിരിക്കുകയാണ്.ലോഹ്യാ സോഷ്യലിസത്തിലടിയുറച്ച വിപ്ലവാഭിവാദ്യങ്ങള്‍ നേരുന്നു.ശാസ്ത്രജ്ഞനും എഴുത്തുകാരനും കഴിഞ്ഞ മന്നം ജയന്തിക്ക് പെരുന്നയിലെ മുഖ്യപ്രഭാഷകനുമായിരുന്ന സി രാധാകൃഷ്ണന്‍ സാറും ഒരു സെഷനിലുണ്ട്.ടി മേളയില്‍ പങ്കെടുക്കുന്ന എല്ലാ ഫാഷിസ്റ്റ് വിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ പോരാളികളേയും അഭിവാദ്യം ചെയ്യുന്നു.ഇനിയും വരില്ലേ ആനകളേയും തെളിച്ച് ഇതുവഴി!മുഖ്യ സ്‌പോണ്‍സര്‍ ഭീമാ പട്ടര്‍ക്ക് ഉമ്മ.”എന്നാണ് ഹരീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
Also Read: മാതൃഭൂമിയെ മാതൃഭൂമിയുടെ ചരിത്രം ഓർമിപ്പിച്ച് മുഖ്യമന്ത്രി; സർക്കുലേഷനും റേറ്റിങ്ങും കുറയുമെന്ന് കരുതി നിലപാടുകളിൽ നിന്ന് പിന്നോട്ട് പോകരുതെന്നും പിണറായി വിജയൻ
തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മാതൃഭൂമി സാഹിത്യോത്സവമായ ക ഫെസറ്റിവലില്‍ സി.രാധാകൃഷ്ണനെ കൂടാതെ എന്‍.എസ്. മാധവന്‍, എം.മുകുന്ദന്‍, എ.ജയശങ്കര്‍, ശശി തരൂര്‍, അഡ്വ മായാകൃഷ്ണന്‍, സുനില്‍.പി.ഇളയിടം, ബെന്യാമിന്‍ തുടങ്ങി നിരവധി പ്രമുഖ സാഹിത്യകാരന്മാരും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.
ജനുവരി 31 മുതല്‍ ഫെബ്രുവരി 3 വരെയാണ് സാഹിത്യോത്സവം നടക്കുന്നത്. അക്ഷരങ്ങളുടെ ഉത്സവമെന്നാണ് സാഹിത്യോത്സവത്തിന്റെ പ്രധാന ടാഗ് ലൈന്‍.മുഖ്യമന്ത്രി പിണറായി വിജയനാണ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തത്.
പഴയ കാലത്ത് ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും മൂല്യങ്ങളും ഇന്നും മാധ്യമങ്ങളില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നുണ്ടെന്നും ആരെയെങ്കിലും ഭയപ്പെട്ടോ സര്‍ക്കുലേഷനോ റേറ്റിങ്ങോ കുറയുമോ എന്ന് ഓര്‍ത്തോ അക്കാര്യത്തില്‍ പിന്നോട്ട് പോകാതിരിക്കണമെന്നും മുഖ്യമന്ത്രി പുസ്തകോത്സവം ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.