| Saturday, 7th March 2020, 1:49 pm

'ഒളിച്ചു കളിക്കുന്ന പത്രങ്ങള്‍ക്കും ചാനലുകള്‍ക്കുമിടയില്‍ സി.എല്‍ തോമസും മീഡിയ വണ്ണും തലയുയര്‍ത്തി നില്‍ക്കുന്നു'; നിരോധനത്തില്‍ പ്രതികരിച്ച് എസ്.ഹരീഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാള ടെലിവിഷന്‍ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് എഴുത്തുകാരന്‍ എസ്.ഹരീഷ്. നിരോധനം പിന്‍വലിച്ചതിന് ശേഷം മീഡിയ വണ്‍ എഡിറ്റര്‍ സി.എല്‍ തോമസ് നടത്തിയ വിശദീകരണത്തെ എസ് ഹരീഷ് അഭിനന്ദിച്ചു. ഫേസ്ബുക്കിലൂടെയാണ് എസ്. ഹരീഷിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മലയാള പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ശക്തമായ നിലപാടുകളിലൊന്നാണ് ഇന്ന് രാവിലെ മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി എല്‍ തോമസിന്റെ വാക്കുകളിലൂടെ കേരളം കേട്ടതെന്നും എസ്. ഹരീഷ് പറഞ്ഞു.

ചാനല്‍ നിരോധനത്തിനിടയാക്കിയ ബി.ജെ. പി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നതിനൊപ്പം മാധ്യമ സ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും സി.എല്‍ തോമസ് പറയുന്നു. കേരളത്തിലെ മാധ്യമ രംഗത്ത് സമാനതകളില്ലാത്ത പേരാണ് ഏറ്റവും മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ സി എല്‍ തോമസിന്റേതെന്നും എസ്. ഹരീഷ് പറഞ്ഞു.

കോട്ടയം കൈപ്പുഴ ചാമക്കാലാ വീട്ടില്‍ കര്‍ഷക തൊഴിലാളികളായിരുന്ന ലൂക്കാബ- മറിയം ദമ്പതികളുടെ മകനാണ് സി.എല്‍ തോമസ്. ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തന ജീവിതം തുടങ്ങിയ സി.എല്‍ തോമസ് ഏഷ്യാനെറ്റിന്റെ വളര്‍ച്ചയിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മിശ്രവിവാഹിതനാണ്. മതരഹിത ജീവിതം നയിക്കുന്നു.അദ്ദഹത്തിന്റെ നാട്ടുകാരനായതിലും സുഹൃത്തായതിലും അഭിമാനിക്കുന്നു. മാദ്ധ്യമ നിരോധന വാര്‍ത്ത അറിയാത്ത മട്ടില്‍ ഒളിച്ചു കളിക്കുന്ന പത്രങ്ങള്‍ക്കും ചാനലുകള്‍ക്കുമിടയില്‍ സി എല്‍ തോമസും മീഡിയ വണ്ണും തലയുയര്‍ത്തി നില്‍ക്കുന്നുവെന്നും എസ്.ഹരീഷ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more