[]തൃശ്ശൂര്‍: ##അല്‍ഖ്വയ്ദ തീവ്രവാദിയുടെ കവിത എന്ന പേരില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കവിത പിന്‍വലിച്ച കാലിക്കറ്റ് സര്‍വകലാശാല നടപടിക്കെതിരെ എസ്.എഫ്.ഐയുടെ പ്രതിഷേധം. []
കേരളവര്‍മ്മ കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ് കൂട്ടത്തോടെ ഉച്ചത്തില്‍ കവിത ചൊല്ലി പഠനം നടത്തിയത്. എണ്ണൂറോളം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി നടത്തിയ പ്രതിഷേധത്തില്‍ അധ്യാപകരും പങ്കുചേര്‍ന്നു.
ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള മൂന്നാം സെമസ്റ്ററില്‍ ലിറ്ററേച്ചര്‍ ആന്‍ഡ് കണ്ടംപററി ഇഷ്യൂസസ് പാഠ പുസ്തകത്തിലെ ഓഡ്ടു ദ സീ എന്ന കവിതയാണ് നീക്കം ചെയ്തത്. അല്‍ഖ്വെയ്ദ തീവ്രവാദിയെന്ന് ആരോപിക്കപ്പെടുന്ന ഇബ്രാഹിം സുലൈമാന്‍ അല്‍റുബായിഷ് ആണ് രചയിതാവ്.
പാഠഭാഗത്തില്‍ നിന്ന് കവിത ഒഴിവാക്കണമെന്ന വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുള്‍സലാമിന്റെ ഉത്തരവ് ജനാധിപത്യവിരുദ്ധമാണെന്ന് യോഗം വിലയിരുത്തി.
കണ്ടംപററി ആന്‍ഡ് ലിറ്ററേച്ചര്‍” എന്ന ഇംഗ്ലീഷ് പുസ്തകത്തിലെ ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്റെ “ഓഡ് ടു ദ സീ” എന്ന കവിതയാണ് മാധ്യമങ്ങള്‍ അല്‍ ഖായിദ തീവ്രവാദിയുടെ കവിത എന്ന പേരില്‍ അവതരിപ്പിച്ചത്.
നേരത്തേ ഗ്വാണ്ടനാമോ തടവറയില്‍ കഴിയേണ്ടി വന്നു എന്നതാണ് റുബായിഷിനെ തീവ്രവാദിയാക്കാന്‍ മലയാള മാധ്യമങ്ങളെ പ്രേരിപ്പിച്ചത്.
“ദി ഡിറ്റെയ്‌നീസ് സ്പീക്ക്” എന്ന റുബായിഷിന്റെ കവിതാ സമാഹരത്തില്‍ പുസ്തകത്തിന്റെ എഡിറ്റര്‍ മാര്‍ക്ക് ഫാല്‍ക്ക് പറയുന്നത്,
പാക്കിസ്ഥാനില്‍ അധ്യാപകനായി ജോലി ചെയ്യവേയാണ് അമേരിക്കയുടെ കൂലിപ്പട്ടാളം റുബായിഷിനെ പിടികൂടുന്നത് എന്നാണ്. യുദ്ധങ്ങളോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച വ്യക്തിയായിരുന്നു റുബായിഷ്.